മൂന്നുദിവസം ലോഡ്ജില്‍ പീഡനം, വാതില്‍ ചവിട്ടിപ്പൊളിച്ച് രക്ഷകരായി പോലീസ്; പെണ്‍കുട്ടിക്ക് മോചനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 21, 2019

മൂന്നുദിവസം ലോഡ്ജില്‍ പീഡനം, വാതില്‍ ചവിട്ടിപ്പൊളിച്ച് രക്ഷകരായി പോലീസ്; പെണ്‍കുട്ടിക്ക് മോചനം

പാലോട്(തിരുവനന്തപുരം): ആദിവാസി പെൺകുട്ടിയെ കാമുകൻ തട്ടിക്കൊണ്ടുപോയി കൂട്ടുകാർക്കൊപ്പം ലോഡ്ജ് മുറിയിൽ മൂന്നുദിവസം പീഡനത്തിനിരയാക്കി. നാലാം ദിവസം ലോഡ്ജ് മുറിയിലെത്തിയ പോലീസ് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് പെൺകുട്ടിയെ രക്ഷിച്ചു. മുറിയിലുണ്ടായിരുന്ന മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മാർത്താണ്ഡത്തെത്തിച്ച് മറ്റൊരുസംഘത്തിനു വിൽക്കാനുള്ള നീക്കത്തിനിടയിലാണ് പ്രതികൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പെരിങ്ങമ്മല ഒഴുകുപാറ മുനീറ മൻസിലിൽ മുഹ്സീൻ(19) ആണ് കൂട്ടുകാർക്കുവേണ്ടി കാമുകിയെ തട്ടിക്കൊണ്ടുപോയത്. കേസിൽ മുഹ്സിനെ കൂടാതെ തമിഴ്നാട് മാർത്താണ്ഡം പൊങ്ങിൻകല പുത്തൻവീട്ടിൽ ആസിൻ (21), കൽക്കുളം തിരുവട്ടാർ മാർത്താണ്ഡം കണ്ണൻകരവിളയിൽവീട്ടിൽ വിജയകുമാർ (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 17-മുതൽ പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി രക്ഷിതാക്കൾ പാലോട് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് പറയുന്നത്: ഇടിഞ്ഞാറിൽനിന്നു മുഹ്സിൻ പെൺകുട്ടിയെ ആസിൻ, വിജയകുമാർ എന്നിവർ വാടകയ്ക്കുതാമസിക്കുന്ന താന്നിമൂട്ടിലെ ലോഡ്ജ് മുറിയിലെത്തിക്കുകയായിരുന്നു. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് ജോലി നടത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ ഡ്രൈവർമാരാണ് ആസിനും വിജയകുമാറും. ആൺകുട്ടിയുടെ വേഷം ധരിപ്പിച്ചാണ് പെൺകുട്ടിയെ ഇവിടെ താമസിപ്പിച്ചിരുന്നത്. മുഹ്സിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആസിനെയും വിജയകുമാറിനേയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇവരുടെ ഫോണുകളെല്ലാം നന്ദിയോട് ടവറിനുകീഴിൽ സ്വിച്ച് ഓഫായിരുന്നു. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന താന്നിമൂട്ടിലെ ലോഡ്ജ് മുറിയിലെത്തി വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ പെൺകുട്ടിയും പ്രതികളും അകത്തുണ്ടായിരുന്നു. തമിഴ്നാട്ടുകാരായ കൂട്ടുകാർക്ക് പെൺകുട്ടിയെ കൈമാറി വലിയതുക പറഞ്ഞുറപ്പിച്ചാണ് മുഹസിൻ പെൺകുട്ടിയെ സംഘത്തിന്റെ കൈയിലേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ലഹരിക്കടിമയായിരുന്ന മുഹസിന് സ്ഥിരമായി കഞ്ചാവ് നൽകിയിരുന്നത് രണ്ടും മൂന്നും പ്രതികളാണെന്നും പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകുന്നതിനു മുൻപ് മുഹ്സിൻ ബെംഗളൂരുവിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി മജിസ്ട്രേട്ടിനു മൊഴി നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തതായും പോലീസ് പറയുന്നു. പാലോട് സി.ഐ. മനോജ്, എസ്.ഐ. എസ്.സതീഷ്കുമാർ, സാംരാജ്, സി.പി.ഒ.മാരായ നവാസ്, നസീറ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. Content Highlights:girl molested by her boyfriend in palode, police rescued girl from lodge


from mathrubhumi.latestnews.rssfeed https://ift.tt/2SeJnmT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages