കാഴ്ച നഷ്ടപ്പെട്ടത് 11-ാം വയസ്സില്‍; വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വൈദ്യ ശാസ്ത്രത്തെ പോലും ഞെട്ടിച്ച് വാര്‍ത്ത എത്തി; കാഴ്ച തിരിച്ചുകിട്ടി, എന്നാല്‍ ചികിത്സയിലൂടെയല്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 21, 2019

കാഴ്ച നഷ്ടപ്പെട്ടത് 11-ാം വയസ്സില്‍; വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വൈദ്യ ശാസ്ത്രത്തെ പോലും ഞെട്ടിച്ച് വാര്‍ത്ത എത്തി; കാഴ്ച തിരിച്ചുകിട്ടി, എന്നാല്‍ ചികിത്സയിലൂടെയല്ല

നഷ്ടമായ കാഴ്ച ശക്തി ഒരു ചികിത്സയും ചെയ്യാതെ തിരിച്ചു കിട്ടിയ അദ്ഭുതകഥയാണ് ന്യൂസിലാന്‍ഡിലെ ഓക്ക്‌ലെന്‍ഡ് സ്വദേശിയായ ലിസ റീഡിന് പറയാനുള്ളത്. തന്റെ 11മത്തെ വയസിലാണ് ലിസയ്ക്ക് കാഴ്ച ഇല്ലാതായത്. മസ്തിഷ്‌കത്തില്‍ രൂപപ്പെട്ട ബ്രെയിന്‍ ട്യൂമര്‍ കണ്ണിലേക്കുള്ള നാഡികളില്‍ ക്ഷതമേല്‍പ്പിച്ചതാണ് കാഴ്ച പൂര്‍ണമായും നഷ്ടമാകാന്‍ കാരണമായത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലിസയ്ക്ക് കാഴ്ച തിരികെ കിട്ടി. അതും ഒരു ചികിത്സയും ചെയ്യാതെ.

2000 നവംബര്‍ 15നാണ് ലിസയ്ക്ക് വീണ്ടും കാഴ്ച കിട്ടിയത്. തന്റെ 24മത്തെ വയസിലാണ് ലിസയ്ക്ക് കാഴ്ച വീണ്ടും ലഭിച്ചത്. രാത്രി ഉറങ്ങുന്നതിന് മുമ്പ് തറയില്‍ കിടന്ന തന്റെ പ്രിയപ്പെട്ട ഗൈഡായ എമിയെന്ന നായയെ എടുക്കാനായി കുനിഞ്ഞ ശേഷം എഴുന്നേറ്റപ്പോള്‍ ലിസയുടെ തല മേശയില്‍ ശക്തമായി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് തല തിരുമ്മിയ ശേഷം ലിസ ഉറങ്ങാന്‍ പോയി. എന്നാല്‍ പിറ്റേ ദിവസം ഉണര്‍ന്നപ്പോള്‍ ഏവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ലിസയ്ക്ക് കാഴ്ച കിട്ടുകയായിരുന്നു.

നേരിയ രീതിയിലാണ് ലിസയ്ക്ക് കാഴ്ച കിട്ടിയത്. തന്റെ വീട്ടുകാരെയെല്ലാം ലിസ വീണ്ടും കണ്ടു. തന്റെ ഈ നേട്ടത്തില്‍ ലിസ നന്ദി പറയുന്നത് തന്റെ പ്രിയപ്പെട്ട ഗൈഡായ എമിക്കാണ്. എമി കാരണമാണ് അങ്ങനെയൊരു സംഭവം ഉണ്ടായതും തനിക്ക് നഷ്ടപ്പെട്ട കാഴ്ചയുടെ ഒരു ഭാഗം വീണ്ടെടുക്കാന്‍ കഴിഞ്ഞതെന്നുമാണ് ലിസ പറയുന്നത്. ന്യൂസിലന്‍ഡിലെ ബ്ലൈന്‍ഡ് ഫൗണ്ടേഷനാണ് പരിശീലനം ലഭിച്ച എമിയെന്ന നായയെ ലിസയ്ക്ക് നല്‍കിയത്.

പെട്ടെന്ന് ലിസയ്ക്ക് കാഴ്ച തിരികെ ലഭിച്ചതിനെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് പോലും വ്യക്തമായി പറയാന്‍ സാധിക്കുന്നില്ല. വൈദ്യശാസ്ത്രത്തില്‍ ഇങ്ങനെയൊരു അത്ഭുതം എങ്ങനെ സംഭവിച്ചു എന്നതിന് ഉത്തരം കണ്ടെത്താനാകുന്നില്ലെന്നാണ് ലിസയുടെ ഡോക്ടര്‍മാര്‍ പറഞ്ഞത്. വിശദമായ പരിശോധനയില്‍ ലിസയ്ക്ക് ഇടത്തെ കണ്ണിന് മാത്രം പരിമിതമായ കാഴ്ചയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലിസയുടെ ഒപ്ടിക് നാഡികള്‍ ഇപ്പോഴും ക്ഷതമേറ്റ നിലയില്‍ തന്നെയാണ്. ഇപ്പോള്‍ 43 വയസുള്ള ലിസ ബ്ലൈന്‍ഡ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബ്ലൈന്‍ഡ് വീക്കില്‍ കാഴ്ചശക്തിയില്ലാത്തവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ക്യാംപെയിനുകളില്‍ ഇപ്പോഴും പങ്കെടുക്കാറുണ്ട്.



from mangalam.com https://ift.tt/2sOnYXg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages