മംഗളൂരു: ദേശീയ പൗരത്വ രജിസ്‌റ്ററിനും പൗരത്വ ഭേദഗതി ബില്ലിനുമെതിരേ നിരോധനാജ്‌ഞ ലംഘിച്ചുകൊണ്ട് മംഗളൂരുവില്‍ നടന്ന പ്രകടനം അക്രമാസക്‌തമായി. പോലീസ് വെടിവയ്‌പ്പില്‍ പരുക്കേറ്റ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൗഷീന്‍ എന്നിവരാണു മരിച്ചത്. കല്ലേറിലും പോലീസ് ലാത്തിച്ചാര്‍ജിലും നിരവധിപേര്‍ക്കു പരുക്കേറ്റു. നഗരത്തില്‍ സംഘര്‍ഷാവസ്‌ഥ അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ശനിയാഴ്‌ച അര്‍ധരാത്രി വരെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
സംഘര്‍ഷത്തിനിടയില്‍ പോലീസ് ആകാശത്തേക്കു വെടിവച്ചതായും റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാര്‍ക്കു നേരേ കണ്ണീര്‍വാതകം പ്രയോഗിക്കുകയും പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലേറു നടത്തുകയും ചെയ്‌തു. മംഗളൂരു സെന്‍ട്രല്‍ സബ് ഡിവിഷനു കീഴിലുള്ള ഉര്‍വ, ബന്ദര്‍, ബാര്‍ക്കെ, കദ്രി പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
നഗരത്തില്‍ 144-ാം വകുപ്പ് പ്രകാരം ശനിയാഴ്‌ച അര്‍ധരാത്രി വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു.
ഇത് ലംഘിച്ചുകൊണ്ടാണ് വിദ്യാര്‍ഥികളടക്കം നൂറിലേറെപേര്‍ പ്രകടനം നടത്തിയത്. സംഘര്‍ഷാവസ്‌ഥയെത്തുടര്‍ന്നു പ്രദേശത്ത് വാഹനഗതാഗതം നിര്‍ത്തിവച്ചിരുന്നു.കടകളും അടഞ്ഞുകിടന്നു.
പ്രകടനത്തിനിടയില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആളുകളാണ് പോലീസിനു നേരെ കല്ലെറിഞ്ഞതെന്നു വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്‌തു. ഹാമില്‍ട്ടണ്‍ സര്‍ക്കിള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്, സ്‌റ്റേറ്റ് ബാങ്ക് പരിസരം എന്നിവിടങ്ങളിലാണ് പ്രധാനമായും കല്ലേറ് നടന്നത്. പ്രതിഷേധക്കാരെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മുന്‍ മേയറും ജനതാദള്‍ നേതാവുമായ അഷറഫിനെ ഒരുവിഭാഗം ആളുകള്‍ മര്‍ദിച്ചു. പോലീസ് സ്‌ഥലത്തെത്തിയാണ് അഷറഫിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജ്‌ജിലും പരുക്കേറ്റ നിരവധി പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നഗരത്തില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്. സമീപജില്ലകളില്‍നിന്നുള്ള പോലീസ് സേനാംഗങ്ങളെയും വിളിച്ചുവരുത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളോ പ്രതിഷേധ പ്രകടനങ്ങള്‍ക്കായി ഒത്തുചേരുന്നതിനുള്ള ആഹ്വാനങ്ങളോ പ്രചരിപ്പിക്കുന്നതിനെതിരെയും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ബംഗളൂരു നഗരത്തിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായി ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌് വിദ്യാര്‍ഥികള്‍ വ്യാഴാഴ്‌ച നടത്താനിരുന്ന പ്രതിഷേധ പ്രകടനം മാറ്റിവെച്ചതായി കോളജ് അധികൃതര്‍ അറിയിച്ചു. നിരോധനാജ്‌ഞ പിന്‍വലിച്ചതിനുശേഷം സമാധാനപരമായി പ്രതിഷേധിക്കുമെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്‌ച വരെയാണ് ബംഗളൂരുവിലും 144ാം വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
from mangalam.com https://ift.tt/2ZasJ9I
via IFTTT
No comments:
Post a Comment