കോട്ടയം: ഇനി ഏതു പാതിരാത്രിയിലും സ്ത്രീകൾക്ക് കേരളത്തിലെ വഴികളിലൂടെ 'നിർഭയമായി' നടക്കാം. കേൾക്കുമ്പോൾ, എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമെന്നു കരുതാം. പക്ഷേ, സംഗതി മാറിമറിയുകയാണ്. ഏതു പാതിരാത്രിയിലും സ്ത്രീകൾക്ക് സധൈര്യം പൊതുവഴിയിൽ ഇറങ്ങിനടക്കാൻ 'നിർഭയദിന'മായ ഡിസംബർ 29-നു വഴിതുറക്കുന്നു. സംസ്ഥാന വനിത-ശിശു വികസന ഡയറക്ടേററ്റിെന്റ നേതൃത്വത്തിൽ 29-ന് പാതിരാത്രിയിലാണ് 'രാത്രി നടത്തത്തിന്' തുടക്കമാകുന്നത്. അന്ന് രാത്രി 11 മുതൽ 30-ന് വെളുപ്പിന് രണ്ടുവരെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 100 പട്ടണവീഥികളിലാണ് നിർഭയം ഇറങ്ങിനടക്കാൻ അവസരമൊരുങ്ങുന്നത്. വനിതാദിനമായ മാർച്ച് എട്ടുവരെയുള്ള ആഴ്ചകളിൽ തുടർപ്രവർത്തനങ്ങൾ നടത്തണമെന്നാണ് നിർദേശം. 'പൊതു ഇടം എന്റേതും' എന്ന നിശ്ചയദാർഢ്യത്തോടെ മുന്നേറാൻ സ്ത്രീകളെ ശാക്തീകരിക്കുകയും അവർക്കെതിരേയുണ്ടാകുന്ന അക്രമങ്ങൾക്കെതിരേ പൊതുബോധം ഉണർത്തുകയുമാണ് ലക്ഷ്യം. ആരൊക്കെ നടക്കും വകുപ്പിലെ വനിതാ ജീവനക്കാരും വനിതാ സംഘടനകളും ഉൾപ്പെടുന്ന പട്ടികയിൽനിന്ന് കുറഞ്ഞത് 25 പേരെയാണ് നടത്തത്തിനു സജ്ജരാക്കുന്നത്. ജാഗ്രതയോടെ * എല്ലാ സുരക്ഷയും ഉറപ്പാക്കിയാണ് രാത്രിനടത്തത്തിന് അവസരമൊരുക്കുന്നത് * സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുന്പ് ജനമൈത്രി പോലീസിന്റെ സഹായത്തോടെ െെക്രം സീൻ മാപ്പിങ് നടത്തണം. ഈ സ്ഥലങ്ങളിൽ ആവശ്യമായ വഴിവിളക്കും പറ്റുന്നയിടത്തൊക്കെ സി.സി.ടി.വി. സംവിധാനവും ഉറപ്പാക്കണം * ഒറ്റയ്ക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടോ ആണ് നടത്തം * കൈയെത്തുംദൂരത്ത് സഹായം കിട്ടുമെന്ന ഉറപ്പിൽ 200 മീറ്റർ അകലത്തിൽ അടുത്തസംഘത്തെ വിന്യസിപ്പിക്കണം * പ്രത്യക്ഷത്തിലല്ലാതെ പോലീസ് സഹായം നിരത്തിലുണ്ടാകണം. പോലീസ് വാഹനവും പ്രത്യക്ഷത്തിൽ ഉണ്ടാകരുത് * ഒറ്റയ്ക്കുപോകുന്നവരും ചെറുസംഘങ്ങളും അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ വിസിൽ കരുതണം * ഓരോ കേന്ദ്രത്തിലും കുറഞ്ഞത് 100 വൊളന്റിയർമാരുടെ പട്ടിക തയ്യാറാക്കും
from mathrubhumi.latestnews.rssfeed https://ift.tt/2Q258ns
via
IFTTT
No comments:
Post a Comment