ന്യൂഡൽഹി: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം സംഘർഷങ്ങളിലേക്ക് വഴിവെച്ചതോടെ ത്രിപുരയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം പൂർണ്ണമായും സർക്കാർ നിർത്തലാക്കി. എസ്എംഎസ് സേവനവും നിർത്തലാക്കിയിട്ടുണ്ട്. 48 മണിക്കൂർ നേരത്തേക്കാണ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പൗരത്വഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാർഥി സംഘടനകൾ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത 11 മണിക്കൂർ ബന്ദിനിടെ വ്യാപക സംഘർഷമുണ്ടായി. ബില്ലിന്റെ പരിധിയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഗർത്തലയിൽ കേന്ദ്ര സർക്കാരിനെതിരെ വൻ പ്രതിഷേധമാണ് നടന്നത്. സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സംഘർഷങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ളത്ക്കൊണ്ടുമാണ് ഇന്റർനെറ്റ് സേനവനം നിർത്തലാക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അസമിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും ബന്ദും അക്രമങ്ങളുമുണ്ടായി. പൗരത്വം ലഭിക്കുന്ന കുടിയേറ്റക്കാർ തങ്ങളുടെ ജീവനോപാധികൾക്കും നാടിന്റെ തനിമയ്ക്കും ഭീഷണിയാകുമെന്നാണു ഗോത്രസംഘടനകൾ ഭയപ്പെടുന്നത്. പ്രതിഷേധങ്ങൾ മേഖലയിൽ ഗോത്രവർഗക്കാരും മറ്റുള്ളവരും തമ്മിലുള്ള സംഘർഷങ്ങൾക്കു വഴിവെക്കുന്നതിനെ ആശങ്കയോടെയാണ് അധികൃതർ കാണുന്നത്. പലയിടത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസമീസ് സിനിമാ പ്രവർത്തകരും ഗായകരും ചൊവ്വാഴ്ച ഗുവാഹാട്ടിയിൽ തെരുവിലിറങ്ങി. ദേശീയപുരസ്കാര ജേതാവായ അസമീസ് സംവിധായകൻ ജനു ബറുവ ഭോഗ ഖിരിക്കീ എന്ന തന്റെ ചിത്രം സംസ്ഥാന പുരസ്കാരപ്പട്ടികയിൽനിന്നു പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. പ്രക്ഷോഭങ്ങൾക്കിടെ സിക്കിമിലെ ദലായ് ജില്ലയിൽ പ്രക്ഷോഭകർ ചന്തയ്ക്കു തീവെച്ചു. ഹംരോ സിക്കിം പാർട്ടി നേതാവും ഫുട്ബോൾ താരവുമായ ബൈച്ചുങ് ബൂട്ടിയയും ബില്ലിൽ പ്രതിഷേധമറിയിച്ചു. Content Highlights:Tripura Blocks Mobile Data-SMS Services Amid Citizenship Bill Agitation
from mathrubhumi.latestnews.rssfeed https://ift.tt/2qKTbde
via
IFTTT
No comments:
Post a Comment