ഇന്നലെ പ്രണയിച്ച പെണ്ണിനെ തടങ്കലില്‍ നിന്നും മോചിപ്പിച്ച് സ്വന്തമാക്കി ഹീറോയായി; പിറ്റേന്ന് തന്നെ സദാചാരപോലീസ് ചമഞ്ഞ് യുവാവിനെ കൊള്ളയടിച്ച കേസില്‍ ഗഫൂറിനെ പോലീസ് അറസ്റ്റ് ചെയ്തു...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 10, 2019

ഇന്നലെ പ്രണയിച്ച പെണ്ണിനെ തടങ്കലില്‍ നിന്നും മോചിപ്പിച്ച് സ്വന്തമാക്കി ഹീറോയായി; പിറ്റേന്ന് തന്നെ സദാചാരപോലീസ് ചമഞ്ഞ് യുവാവിനെ കൊള്ളയടിച്ച കേസില്‍ ഗഫൂറിനെ പോലീസ് അറസ്റ്റ് ചെയ്തു...!!

തൃശൂര്‍: പ്രണയം എതിര്‍ത്ത് വീട്ടുകാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ആക്കിയ പ്രണയിനിയെ ഹേബിയസ്‌ കോര്‍പ്പസ്‌ വഴി പുറത്തിറക്കുകയും റജിസ്റ്റര്‍ വിവാഹം കഴിക്കുകയും ചെയ്ത് ഇന്നലെ ഹീറോയായ ആള്‍ സദാചാര പോലീസ്‌ ചമഞ്ഞ്‌ പണം തട്ടിയ കേസില്‍ പിറ്റേന്ന് വില്ലന്‍.

വേലൂപ്പാടം കിണര്‍ എടക്കണ്ടന്‍ വീട്ടില്‍ ഗഫൂറിനെ (31) പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയെ തടഞ്ഞു നിര്‍ത്തി നഗ്നനാക്കി വീഡിയോ പകര്‍ത്തുകയും പണവും സ്വര്‍ണ്ണവും ഭീഷണിപ്പെടുത്തി കവരുകയും ചെയ്തെന്നാണ് കേസ്. ഇയാളുടെ സൃഹൃത്തുക്കളായ മേലേപുരയിടത്തില്‍ ഹഫീസ്‌ (30), എടകണ്ടന്‍ വീട്ടില്‍ മുഹമ്മദ്‌ റഫീഖ്‌ (29), കാരിക്കുളംകടവ്‌ നൊച്ചിയില്‍ ശ്രുതീഷ്‌ കുമാര്‍ (25) എന്നിവരേയും അറസ്‌റ്റു ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ ഏഴിന്‌ രാത്രിയിലായിരുന്നു അക്രമം അരങ്ങേറിയത്‌. പ്രണയം എതിര്‍ത്ത് പിതാവും ബന്ധുക്കളും മാനസികാരോഗ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച കാമുകിയെ കഴിഞ്ഞ ദിവസമാണ് ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയിലൂടെ ഗഫൂര്‍ മോചിപ്പിച്ച് വിവാഹം കഴിച്ചത്. എന്നാല്‍ വയനാട്‌ സ്വദേശിയായ 23 കാരനെ തടഞ്ഞു നിര്‍ത്തി സദാചാര പോലീസ്‌ ചമഞ്ഞ്‌ ആക്രമിക്കുകയും നഗ്നനാക്കി വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ മോതിരവും കവരുകയും ചെയ്‌ത സംഭവത്തിലാണ്‌ അറസ്‌റ്റ്‌.

യുവാവ് വേലൂപ്പാടത്തെ കാമുകിയുടെ വീട്ടിലെത്തിയപ്പോള്‍ പിടികൂടുകയും തടഞ്ഞു നിര്‍ത്തി നഗ്നനാക്കി വീഡിയോ പകര്‍ത്തുകയും ചെയ്തു. അതിന് ശേഷം ഭീഷണിപ്പെടുത്തി അരപവന്‍ സ്വര്‍ണമോതിരം കൈക്കലാക്കി. പിന്നീട് ഇയാളുടെ കണ്ണുകെട്ടിയ ശേഷം എ.ടി.എം കാര്‍ഡ്‌ ഉപയോഗിച്ച്‌ 4900 രൂപ പിന്‍വലിച്ചു. തുടര്‍ന്ന്‌ ബന്ധുവിനെകൊണ്ട്‌ 15000 രൂപ അക്കൗണ്ടിലിടുവാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന്‌ ആ തുകയും പിന്‍വലിച്ചുവെന്ന്‌ പരാതിയില്‍ പറയുന്നു. ഗഫൂറിന്റെ നേതൃത്വത്തിലായിരുന്നു സദാചാര പോലീസ്‌ ചമയലും പണം തട്ടലും നടത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു.

[IMG]

പെരിന്തല്‍മണ്ണ സ്വദേശിയായ സാബികയെ ഏഴ് വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കോടാലി രജിസ്റ്റര്‍ ഓഫീസില്‍ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം ഗഫൂര്‍ വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഗഫൂറുമായുള്ള ബന്ധം എതിര്‍ത്ത് വീട്ടുകാര്‍ രണ്ടിടങ്ങളില്‍ മാനസീക ആരോഗ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച യുവതിയെയാണ് ഗഫൂര്‍ പുറത്തിറക്കി വിവാഹം ചെയ്തത്.

ഗഫൂറുമായുള്ള ബന്ധത്തില്‍നിന്ന് പിന്‍മാറാതെ വന്നതോടെ പ്രകോപിതരായ വീട്ടുകാര്‍ സാബികയെ ഒരു മാസത്തോളം എറണാകുളം ജില്ലയിലെ രണ്ട് മാനസികാരോഗ്യകേന്ദ്രങ്ങളിലാണ് ഇട്ടത്. എന്നാല്‍ ഗഫൂര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പോലീസ് സാബികയെ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് മോചിപ്പിച്ചു ഗഫൂറിനൊപ്പം വിട്ടിരുന്നു. പിന്നീട് സുഹൃത്തുക്കളുടെയും ഗഫൂറി​ന്റെ ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ റജിസ്റ്റര്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

ബിഡിഎസ് വിദ്യാര്‍ത്ഥിനിയാണ് സാബിക. ഗഫൂര്‍ തൃശൂരില്‍ കച്ചവടക്കാരനാണ്. ഗഫൂറിന് മകളെ വിവാഹം കഴിച്ചു കൊടുക്കുന്നത് ഇഷ്ടമില്ലാതെ നവംബര്‍ 3 ന് സാബികയെ മയക്കി മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ വീട്ടുകാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മാനസികാരോഗ്യകേന്ദ്രത്തില്‍ കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ ഹോസ്പിറ്റലില്‍ നിന്നും ഡിസംബര്‍ 5 നായിരുന്നു വീട്ടുകാര്‍ സാബികയെ കോടതിയില്‍ എത്തിച്ചു കൊടുത്തത്.



from mangalam.com https://ift.tt/35dbYwO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages