ഉന്നാവ്: ഉത്തര്‍പ്രദേശില്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലേക്ക് എത്തിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10 മണിയോടെ ഭാട്ടന്‍ ഭേഡാിസെ വീട്ടില്‍ വച്ച നടക്കും.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് ദേവീന്ദര്‍ കുമാര്‍ പാണ്ടെ, ഉന്നാവ് എസ്പി വിക്രാന്ത് വീര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യുവതിയെ ബലാത്സംഗ കേസിലെ പ്രതി ശിവം ത്രിവേദിയുടെ നേതൃത്വത്തില്‍ എത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരിക്കുകയായിരുന്നു.
ഇതോടെ പെണ്‍കുട്ടിയുടെ മരണത്തില്‍ പരസ്പരം പഴിചാരുകയാണ് ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഉത്തര്‍പ്രദേശ് ബലാത്സംഗകാര്യത്തില്‍ ലോകത്തിന്റെ തലസ്ഥാനമായെന്നും സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് സമാജ്വാദി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. അതേസമയം പ്രതികള്‍ക്ക് പ്രിയങ്കാ ഗാന്ധിയുമായും അഖിലേഷ് യാദവുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബിജെപി പ്രതിരോധം തീര്‍ത്തിരിക്കുന്നത്.
from mangalam.com https://ift.tt/2PmWCyR
via IFTTT
No comments:
Post a Comment