കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയെറ്റ് കൊല്ലപ്പെട്ടു. ഇന്ദിരാനഗര്‍ സ്വദേശി റഷീദ് (30)ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ പുള്ളിപ്പാറ വനപ്രദേശത്ത് വച്ചാണ് സംഭവം. റഷീദിനൊപ്പമുണ്ടായിരുന്ന ലിബിന്‍ മാത്യുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നായാട്ടിന് പോയതിനിടെയാണ് വെടിയേറ്റത് എന്നാണ് റിപ്പോര്‍ട്ട്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് റഷീദിന് വെടിയേറ്റത്. അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് സൂചന. കാട്ടിലേക്ക് പോയത് നായാട്ടിലായാണെന്ന് ലിബിന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ സംഭവസമയത്ത് ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
from mangalam.com https://ift.tt/2RwLVwC
via IFTTT
No comments:
Post a Comment