കോഴിക്കോട്: കോട്ടയം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഹൃദ്രോഗി മരിച്ച വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ മരുന്നുകള്‍ക്ക് വന്‍ക്ഷാമമെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അര്‍ബുദത്തിനുള്ള മരുന്നുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്.
കീമോ തെറാപ്പിക്ക് പകരമായി ഉപയോഗിക്കുന്ന കാപ്‌സിറ്റൈബിന്‍ ഉള്‍പ്പെടെയുള്ള ഗുളികകളുടെ വിതരണം നിലച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ഇതോടെ രോഗികള്‍ വന്‍ തുക മുടക്കി പുറത്തുനിന്നും വാങ്ങേണ്ട അസ്ഥായിലാണുള്ളത്. നിത്യേന ഓങ്കോളജി വിഭാഗത്തില്‍ മുന്നൂറോളം രോഗികള്‍ ചികിത്സക്കെത്തുന്നുണ്ട്. മരുന്നിനായി വരുന്ന രോഗികളില്‍ നിന്നും പേരും ഫോണ്‍ നമ്പരും വാങ്ങി വച്ച് സ്റ്റോക്ക് എത്തുമ്പോള്‍ അറിയിക്കാമെന്ന് പറഞ്ഞ് തിരികെ അയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
സ്വകാര്യ ഫാര്‍മസികളില്‍ കാപ്‌സിറ്റൈബിന്‍ ഗുളികയ്ക്ക് ഒരെണ്ണത്തിന് 50 രൂപ മുതലാണ് തുടങ്ങുന്നത്. രോഗികളില്‍ ചിലര്‍ക്ക് ഒരു ദിവസം തന്നെ മൂന്ന് ഗുളിക കഴിക്കേണ്ടതുണ്ട്. ഏതാണ്ട് അയ്യായിരത്തോളം രുപയാണ് ഈ രോഗികള്‍ ഗുളികയ്ക്ക് ചിലവഴിക്കേണ്ടത്.
അതേസമയം, മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ നിന്നുള്ള മരുന്ന് വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ആവശ്യപ്പെട്ടതിന്റെ പകുതി മാത്രം ഗുളികകളാണ് ലഭിച്ചത്. 1,32,300 ഗുളികകള്‍ ചോദിച്ചിട്ട് ലഭിച്ചത് 63,400 ഗുളികള്‍ മാത്രമാണ് ലഭിച്ചതെന്നാണ് ആരോപിക്കുന്നത്.
ചങ്ങനാശേരി പായിപ്പാട് സ്വദേശി ഷാജിമോനാണ്(50) വ്യാഴാഴ്ച പുലര്‍ച്ചെ ഓക്സിജന്‍ ലഭിക്കാതെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. രോഗം കലശലായ ഷാജിമോനെ ഐസി.യു.വിലേക്ക് മാറ്റുന്നതിനായി വാര്‍ഡില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. സാധാരണ ഗുരുതരമായ അവസ്ഥയിലുളള രോഗികളെ ഐ.സി.യുവിലേക്ക് മാറ്റുമ്പോള്‍ ഓക്സിജന്‍ സിലണ്ടര്‍ ഘടിപ്പിച്ച സ്ട്രച്ചറിലാണ് മാറ്റുന്നത്. ഷാജിമോന് ഓക്സിജന്‍ ലഭിക്കുന്നതിനായി മാസ്‌ക് ധരിപ്പിച്ചെങ്കിലും ഓക്സിജന്‍ കിട്ടാതെ മരിക്കുകയായിരുന്നു.
സാധാരണ ഓക്സിജന്‍ ലഭിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നത് കുമിള നോക്കിയാണ്. ഷാജിമോന്‍ ശ്വാസം ലഭിക്കാതെ പ്രയാസപ്പെട്ടപ്പോള്‍ സിലിണ്ടര്‍ പരിശോധിച്ചപ്പോള്‍ കുമിള ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.ഇതേച്ചൊല്ലി ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. കഴിഞ്ഞ ആഴ്ചയാണ് മെഡിക്കല്‍ കോളജിലേക്ക്് ഓകസിജനുമായി വന്ന ടാങ്കര്‍ വഴിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ശാസ്ത്രക്രിയകള്‍ മൂന്നു മണിക്കൂറോളം വൈകിയത്. ചെറുതും വലുതുമായ മുപ്പത്തിയഞ്ചോളം ശാസ്ത്രക്രിയകളാണ് അന്നു വൈകിയത്.
from mangalam.com https://ift.tt/37gTThY
via IFTTT
No comments:
Post a Comment