പൗരത്വ നിയമ ഭേദഗതി: തദ്ദേശീയരുടെ അവകാശ സംരക്ഷണത്തിന് നിയമവുമായി അസ്സം സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 21, 2019

പൗരത്വ നിയമ ഭേദഗതി: തദ്ദേശീയരുടെ അവകാശ സംരക്ഷണത്തിന് നിയമവുമായി അസ്സം സര്‍ക്കാര്‍

ഗുവഹാട്ടി: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം വിജയിക്കാത്ത സാഹചര്യത്തിൽ, തദ്ദേശീയരുടെ ഭാഷയും ഭൂമിയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ച് അസ്സമിലെ ബി.ജെ.പി. സർക്കാർ. ഭൂമി അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മന്ത്രി ഹിമാന്ത ബിശ്വ ശർമ, തദ്ദേശീയരുടെ ഭൂമി അവരുടേതായി തന്നെ നിലനിൽക്കുന്നതിന് സംസ്ഥാനം രണ്ട് നിയമങ്ങൾ നിർമിക്കുമെന്ന് അറിയിച്ചു. "സാമ്പത്തികമോ മറ്റ് കാരണങ്ങളാലോ അസമിലെ തദ്ദേശീയർ മറ്റ് സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ഭൂമി ഉപേക്ഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുതിയ ബിൽ അനുസരിച്ച് തദ്ദേശീയരുടെ ഭൂമി തദ്ദേശീയർക്ക് മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ."- ശർമ്മ പറഞ്ഞു. നിയമത്തിന്റെ രീതികൾ ചർച്ച ചെയ്ത ശേഷം അടുത്ത നിയമസഭാ സെഷനിൽ ബിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്ര ഭൂമിയും (വൈഷണവൈറ്റ് സോഷ്യോ കൾചറൽ ഇൻസ്റ്റിറ്റിയൂഷൻ), പൈതൃക സ്ഥലങ്ങളും സംരക്ഷിക്കുന്നതിനാണ് മറ്റൊരു നിയമം. അസമീസ് സംസ്ഥാനത്തെ ഭാഷയാക്കണം എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ഇതിനായി ആർട്ടിക്കിൾ 345 ഭേദഗതി ചെയ്യണമെന്നാവശ്യപ്പ് കേന്ദ്ര സർക്കാരിനെ സമീപിക്കും. ബറക് വാലി, ബോഡോലാൻഡ് പ്രദേശത്തെ ജില്ലകൾ, പർവത ജില്ലകൾ എന്നിവിടങ്ങളിലൊഴികെ അസമീസ് പ്രധാന ഭാഷയാക്കണം എന്നാണ് ആവശ്യം. പത്താം ക്ലാസ് വരെയുള്ള എല്ലാ ഇംഗ്ലീഷ്, മറ്റ് മീഡിയം സ്കൂളുകളിലും അസമീസ് ഭാഷ നിർബന്ധിത വിഷയമാക്കി മാറ്റുന്ന നിയമംഅടുത്ത നിയമസഭാ സമ്മേളനത്തിൽ സർബാനന്ദ സോനോവാൾ സർക്കാർ അവതരിപ്പിക്കും. Content Highlights:Anti-Citizenship Act Protests: Assam Govt Plans Land and Language Rights for Indigenous People


from mathrubhumi.latestnews.rssfeed https://ift.tt/2EKrO6d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages