കൈയില്‍ തോക്കുമായി പോലീസ് ഉദ്യോഗസ്ഥന്‍; വെടിയുതിര്‍ത്തില്ലെന്ന വാദം പൊളിയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 21, 2019

കൈയില്‍ തോക്കുമായി പോലീസ് ഉദ്യോഗസ്ഥന്‍; വെടിയുതിര്‍ത്തില്ലെന്ന വാദം പൊളിയുന്നു

ലഖ്നൗ : ഒരു വെടിവെപ്പുപോലും ഉണ്ടായില്ലെന്ന യു.പി. പോലീസ് വാദത്തെ തള്ളി റിവോൾവറുമായി നടന്നുനീങ്ങുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ. കഴിഞ്ഞ ദിവസം കാൺപൂരിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനിടയിൽ എടുത്ത വീഡിയോ ആണ് ഇതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷാ കവചവും, ഹെൽമെറ്റും ധരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥർ റിവോൾവറും ലാത്തിയുമായി പ്രതിഷേധക്കാർക്ക് നേരെ നടന്നുനീങ്ങുന്നതും വെടിയുതിർക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പതിനെട്ട് പേരാണ് ഉത്തർപ്രദേശിൽ മരിച്ചത്. ഇവരിൽ പലർക്കും വെടിയുണ്ടയേറ്റ പരിക്കുകൾ ഉള്ളതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റമുട്ടലിനിടിയിലെ തിക്കിലും തിരക്കിലും പെട്ടാണ് ഇവർ മരിച്ചതെന്നാണ് പോലീസ് ഭാഷ്യം. പ്രതിഷേധക്കാരിൽ പലരും നാടൻ തോക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇവരുടെ ആക്രമണത്തിൽ 57 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിഷേധങ്ങളിൽ ഒരു ബുള്ളറ്റുപോലും പോലീസ് ഉതിർത്തിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് പോലീസ് മേധാവിയായ ഒ.പി.സിങ് മാധ്യമങ്ങളോട് പറഞ്ഞത്. ശൂന്യമായ 400 തിരകൾയുപിയിൽ നിന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. പ്രതിഷേധത്തിനെത്തുന്നവർ തോക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. - ഉത്തർപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥൻ പ്രവീൺ കുമാർ പറയുന്നു. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളിൽ 236 പോലീസ് ഉദ്യോഗസ്ഥർക്ക്പരിക്കേറ്റിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ UP DGP O. P. Singh claimed that police hadnt fired even a single bullet. Now watch this video, a UP Cop firing bullet on protesters in Kanpur, UP. Total 15 people are killed in UP including an 8 year old. #CAA_NRC_Protest #IndiaAgainstViolence pic.twitter.com/KetwOOuwQz — Md Asif Khan‏‎‎‎‎‎‎ آصِف (@imMAK02) December 21, 2019 Content Highlights: UP police man opend fire in Kanpur


from mathrubhumi.latestnews.rssfeed https://ift.tt/39ck7nA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages