രസകരമായ ‘ഓഫറു’മായി മലയാളിസ്ഥാപനം; കാർ ‘സർവീസ്’ ചെയ്താൽ രണ്ടുകിലോ ഉള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 5, 2019

രസകരമായ ‘ഓഫറു’മായി മലയാളിസ്ഥാപനം; കാർ ‘സർവീസ്’ ചെയ്താൽ രണ്ടുകിലോ ഉള്ളി

ബെംഗളൂരു: ഉള്ളിവില ദിനംപ്രതി കുതിച്ചുയരുന്നതിനിടയിൽ കാർ ‘സർവീസ്’ ചെയ്യാനെത്തുന്നവർക്ക് രസകരമായ ഓഫർ നൽകുകയാണ് മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പ് കമ്പനി. കാർ സർവീസ് നടത്തുന്നവർക്ക് രണ്ടുകിലോ ഉള്ളിയാണ് കമ്പനിയുടെ ‘ഓഫർ’. മൂന്നുവർഷംമുമ്പ് ബെംഗളൂരുവിൽ ആരംഭിച്ച ക്ലൗഡാറ്റലസ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലുള്ള കാർ സർവീസ് സെന്ററാണ് രസകരമായ പരസ്യം നൽകിയത്. വ്യാഴാഴ്ച രാവിലെ വെബ്‌സൈറ്റ് വഴി പരസ്യം നൽകിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി ഉടമകളിലെരാളായ റെഞ്ജു പറഞ്ഞു. കാർ സർവീസിനായി എത്തിയ മൂന്നുപേർക്ക് രണ്ടുകിലോ ഉള്ളിവീതം നൽകി. ഐ.ടി. ജീവനക്കാരനായിരുന്ന റെഞ്ജുവും വാഹനകമ്പനിയിൽ ജോലിചെയ്തിരുന്ന എറണാകുളം സ്വദേശി ജിനോ കുര്യനുംചേർന്ന് മൂന്നുവർഷംമുമ്പാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ഇലക്‌ട്രോണിക് സിറ്റിയിലും മഹാദേവപുരയിലുമായി രണ്ട് സർവീസ് സെന്ററുകൾ കമ്പനിക്കുണ്ട്. “ഞങ്ങളെ സമീപിക്കുന്നവരിൽ ഭൂരിഭാഗവും ഇടത്തരക്കാരാണ്. ഉള്ളിവില കൂടുതലായി ബാധിച്ചതും ഇവരെയാണ്. ഇതാണ് ഇത്തരമൊരു ഓഫർ വെക്കാൻ കാരണം. ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇതുപലരെയും ആകർഷിച്ചു” -റെഞ്ജു പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/36brk51
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages