തൃശ്ശൂർ: ഒപ്പിട്ടുനൽകിയ ചെക്കും ലെറ്റർ ഹെഡും ദുരുപയോഗം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തുകയും ചെയ്തെന്ന നടി മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തു. കേസന്വേഷിക്കുന്ന തൃശ്ശൂർ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് രണ്ടാൾജാമ്യത്തിൽ വിട്ടു. വ്യാഴാഴ്ച വൈകീട്ട് നാലിനാണ് ശ്രീകുമാർ മേനോൻ ചോദ്യംചെയ്യലിനായി ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയത്. തൃശ്ശൂർ പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യംചെയ്യൽ. രാത്രി എട്ടേകാലിനാണ് ചോദ്യംചെയ്യൽ കഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടത്. ഒക്ടോബർ 21-നാണ് ശ്രീകുമാർ മേനോനെതിരേ മഞ്ജുവാര്യർ തൃശ്ശൂർ ഇൗസ്റ്റ് പോലീസിൽ പരാതി നൽകിയത്. േകസ് രജിസ്റ്റർ ചെയ്ത പോലീസ് ഇത് ക്രൈം ബ്രാഞ്ചിന് കൈമാറി. മഞ്ജു വാര്യരിൽനിന്നും 'ഒടിയൻ' സിനിമാ സെറ്റിലുണ്ടായവരിൽനിന്നും ക്രൈം ബ്രാഞ്ച് തെളിവെടുത്തിരുന്നു. ഒരാഴ്ചമുമ്പാണ് ശ്രീകുമാർ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഒാഫീസിലും റെയ്ഡ് നടത്തിയത്. ശ്രീകുമാർ മേനോനോട് ചോദ്യംചെയ്യലിനായി ഞായറാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വ്യാഴാഴ്ചയാണ് എത്തിയത്. ചോദ്യംചെയ്തതിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. content highlights:sreekumar menon arrested
from mathrubhumi.latestnews.rssfeed https://ift.tt/33TapCv
via
IFTTT
No comments:
Post a Comment