ഫാസ്റ്റ് ടാഗ് വില്പനയ്ക്ക് മോട്ടോർവാഹന വകുപ്പും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 23, 2019

ഫാസ്റ്റ് ടാഗ് വില്പനയ്ക്ക് മോട്ടോർവാഹന വകുപ്പും

തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പിന്റെ ഓഫീസുകളിലും ചെക്ക്പോസ്റ്റുകളിലും ഫാസ്റ്റ് ടാഗ് വില്പന ഉടൻ ആരംഭിക്കും. ടോൾഗേറ്റുകളിൽ ഓൺലൈൻ പണമടയ്ക്കാൻ സഹായിക്കുന്ന ഫാസ്റ്റ് ടാഗുകളുടെ വില്പന കൗണ്ടറുകളാണ് ആരംഭിക്കുന്നത്. ഫാസ്റ്റ് ടാഗ് വിൽക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ കൗണ്ടറുകളാണ് ഓഫീസുകളിൽ തുടങ്ങുന്നത്. ഉദ്യോഗസ്ഥർ ഇതിൽ പങ്കാളികളാകില്ല. പുതിയ വാഹനങ്ങൾക്കാണ് ഇപ്പോൾ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിട്ടുള്ളത്. ഡീലർഷിപ്പിൽവച്ചുതന്നെ ഇവ പതിപ്പിക്കും. എന്നാൽ, പഴയ വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് ലഭിക്കുന്നതിനു ബുദ്ധിമുട്ടുണ്ടായിരുന്നു. ഓൺലൈൻ സൈറ്റുകളിൽ ഇവ വില്പനയ്ക്കുണ്ടെങ്കിലും കെ.വൈ.സി. ഉൾപ്പെടെ നിർബന്ധമായിരുന്നു. ഇതിനാൽ പലർക്കും വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പണമായി കൊടുക്കണം. ഇതു സമയനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഫാസ്റ്റ് ടാഗ് ഉണ്ടെങ്കിൽ ഓൺലൈൻ പേമെന്റിലൂടെ ടോൾ കടക്കാനാകും. സമയനഷ്ടമുണ്ടാകില്ല. സംസ്ഥാനത്ത് 1.20 കോടി വാഹനങ്ങളാണുള്ളത്. ജനുവരി 15 മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാസ്റ്റ് ടാഗ് ലഭ്യമാക്കാൻ മോട്ടോർവാഹന വകുപ്പിന്റെയും സഹായം തേടിയത്. Content Highlights;motor vehicle department going to start fastag sales


from mathrubhumi.latestnews.rssfeed https://ift.tt/396vY6l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages