രാത്രി നടത്തത്തിലും സ്ത്രീകളെ ശല്യപ്പെടുത്തി, അശ്ലീലപ്രദര്‍ശനവും; രണ്ടുപേര്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 30, 2019

രാത്രി നടത്തത്തിലും സ്ത്രീകളെ ശല്യപ്പെടുത്തി, അശ്ലീലപ്രദര്‍ശനവും; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് നിർഭയദിനത്തിൽ സംഘടിപ്പിച്ച പൊതുഇടം എന്റേതും എന്ന രാത്രി നടത്തത്തിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ അഞ്ചുപേരിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. കോട്ടയത്ത് മൂന്നും കാസർകോട്ട് രണ്ടും തിരുവനന്തപുരത്ത് ഒരു സംഭവുമാണുണ്ടായത്. തിരുവനന്തപുരത്തെ വർക്കലയിൽ സ്ത്രീകൾക്കുനേരെ അശ്ലീലപ്രദർശനം നടത്തിയ ആളെയാണ് പിടികൂടിയത്. കാസർകോട്ട് പിറകേനടന്ന് ശല്യംചെയ്തയാളെയും പിടികൂടി പോലീസിലേൽപ്പിച്ചു. ഈ രണ്ട് സംഭവത്തിലുമാണ് കേസെടുത്തത്. കാസർകോട്ട് ഒരാൾ കാറിൽ സ്ത്രീകളെ പിന്തുടരുകയും കോട്ടയത്ത് ശല്യപ്പെടുത്താനുള്ള ശ്രമവുമാണ് നടന്നത്. മാർച്ച് എട്ടുവരെ ആഴ്ചതോറും രാത്രി നടത്തം സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മുൻകൂട്ടി അറിയിക്കാതെയും പരിപാടി സംഘടിപ്പിക്കും. അടുത്തഘട്ടത്തിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരും വിവരങ്ങളും ഫോട്ടോ സഹിതം പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു. 8000-ത്തോളം സ്ത്രീകളാണ് രാത്രി നടത്തത്തിൽ പങ്കെടുത്തത്. തൃശ്ശൂരിലാണ് കൂടുതൽ- 47 സ്ഥലങ്ങളിലായി 1020 സ്ത്രീകൾ. തിരുവനന്തപുരത്ത് 22 സ്ഥലങ്ങളിലായി 946, എറണാകുളത്ത് 27 സ്ഥലങ്ങളിലായി 856, കോട്ടയത്ത് 29 സ്ഥലങ്ങളിലായി 705, കാസർകോട്ട് ഒമ്പത് സ്ഥലങ്ങളിലായി 655, ആലപ്പുഴയിൽ 23 സ്ഥലങ്ങളിലായി 576, കണ്ണൂരിൽ 15 സ്ഥലങ്ങളിലായി 512 സ്ത്രീകളും രാത്രി നടന്നു. ബാക്കി ജില്ലകളിൽ 500-ന് താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തം. Content Highlights: kerala women night walk; two arrested for disturbing women


from mathrubhumi.latestnews.rssfeed https://ift.tt/2QzjKL9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages