ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്റെ വാതിലില്‍ നിന്ന് സാഹസികമായി യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതരിക്കുന്നുണ്ട്. ട്രെയിന്റെ വാതില്‍ നിന്നും പുറത്തേക്ക് തലയിട്ട് യുവാവ് യാത്ര ചെയ്യുകയും ഇത് ട്രെയിനിന് ഉള്ളില്‍ ഇരുന്ന് സുഹൃത്ത് ഫോണ്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുന്നതിന് ഇടെയാണ് അപകടം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ദില്‍ഷാദ് നൗഷാദ് ഖാന്‍ എന്ന 24കാരനാണ് സാഹസിക യാത്രക്കിടെ മരിച്ചത്.
യുവാവ് സാഹസിക യാത്ര ചെയ്യുന്ന സമയം സുഹൃത്ത് ജനലിലനോട് അടുത്തിരുന്ന് ഇത് ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ട്രെയിനിന്റെ വാതിലില്‍ പിടിച്ച് പുറത്തേക്ക് ആഞ്ഞ് നിന്നായിരുന്നു യുവാവിന്റെ യാത്ര. പൊടുന്നനെ ട്രാക്കിലെ തൂണിലിടിച്ച് ഇയാള്‍ തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്ത് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ദില്‍ഷാദ്.
ट्रेन में स्टंट ना करें ये गैरकानूनी है एवं जानलेवा भी सिद्ध हो सकता है।मुंबई में 26 दिसंबर को दिलशान नाम का युवक ट्रेन के बाहर लटक कर स्टंट करते हुए अपनी जान गंवा चुका है।अपनी सुरक्षा की अवहेलना करके ट्रेन के बाहर लटकना,चलती ट्रेन में चढ़ना, हादसे का बुलावा हो सकता है। pic.twitter.com/oGEsqjoka6— Ministry of Railways (@RailMinIndia) December 30, 2019
from mangalam.com https://ift.tt/2QECsRQ
via IFTTT
No comments:
Post a Comment