: കോട്ടയത്തുള്ള വേഴങ്ങാനം ഗ്രാമത്തെ ലോകത്തിനുമുന്നിൽ അടയാളപ്പെടുത്തി ടിബറ്റൻ ബുദ്ധമതത്തിന്റെ കേരളത്തിലെ ആദ്യ ആത്മീയകേന്ദ്രം ഒരുങ്ങുന്നു. വിപാസനധ്യാനം ശീലിച്ച വേഴങ്ങാനം സ്വദേശി വണ്ടർകുന്നേൽ വി.ഒ. മാത്യു സംഭാവന നൽകിയയിടത്തൊരുങ്ങുന്ന മഠം കേരളത്തിന്റെ മതസൗഹാർദ ഇടംകൂടിയായി മാറും. ക്ഷേത്രത്തിന്റെ പണി പൂർത്തിയായി. ആത്മീയ ആചാര്യന്മാർക്ക് താമസിക്കാനുള്ള മഠ(മൊണാസ്ട്രി)ത്തിന്റെ പണിയാണ് ബാക്കിയുള്ളത്. രണ്ടുവർഷംമുമ്പാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. കോഴിക്കോട് ആസ്ഥാനമായ മഹാബോധി ഇന്റർനാഷണൽ സ്പിരിച്വൽ ചാരിറ്റബിൾ ട്രസ്റ്റാണ് ക്ഷേത്രവും ബുദ്ധകേന്ദ്രവും പണിയുന്നത്. കർണാടകത്തിലെ ബൈലക്കുപ്പയിൽ പ്രവാസികളായി കഴിയുന്ന ടിബറ്റൻ ബുദ്ധ ജനതയുടെ ആത്മീയ ആചാര്യന്മാരാണ് ചുമതലക്കാർ. ബുദ്ധസന്ന്യാസിമാരും ട്രസ്റ്റ് ഭാരവാഹികളും കേരളത്തിൽ പലയിടത്തും ക്ഷേത്രവും മഠവും പണിയാൻ സ്ഥലം അന്വേഷിച്ചിരുന്നു. എന്നാൽ, ഉചിതമായത് കിട്ടിയില്ല. വിപാസന മെഡിറ്റേഷൻ അധ്യാപകൻകൂടിയായ ട്രസ്റ്റിന്റെ ഭാരവാഹി ആർ.എൻ. പിള്ള പാലായിൽ ഈ രംഗത്തുള്ള പ്രവർത്തകരുമായി ഇക്കാര്യം സംസാരിച്ചു. അപ്പോഴാണ് മാത്യു 15 സെന്റ് നൽകാമെന്നേറ്റത്. വിഗ്രഹങ്ങൾകുടകിലെ ബൈരക്കുപ്പയിലെ സന്ന്യാസിമാർ ഡൽഹിയിലുള്ള ശില്പികളെ നിയോഗിച്ചാണ് വിഗ്രഹങ്ങൾ പണിതത്. ഇവ ബൈരക്കുപ്പയിൽ എത്തിച്ച് മാസങ്ങളോളം പവിത്രീകരണച്ചടങ്ങുകൾ നടത്തി. തുടർന്ന് വേഴങ്ങാനത്ത് സ്ഥാപിച്ചു. 700 ചതുരശ്ര അടിയിലുള്ള ക്ഷേത്രത്തിൽ ബുദ്ധൻ, അമിതാഭ ബുദ്ധ, ഗുരു റിംപോച്ചെ, അവലോകിതേശ്വരൻ, മഞ്ജുശ്രീ എന്നിവരുടെ വിഗ്രഹങ്ങളുണ്ട്. നാലടിയോളം ഉയരമുള്ള വിഗ്രഹങ്ങൾ ലോഹക്കൂട്ടുകൊണ്ടാണ് നിർമിച്ചത്. വിഗ്രഹങ്ങൾക്കുള്ളിൽ ടിബറ്റൻ ബുദ്ധമന്ത്രങ്ങളും തന്ത്രങ്ങളും എഴുതി ചുരുളുകളാക്കിയിട്ടുണ്ട്. മഠംബൈരക്കുപ്പ സുവർണക്ഷേത്രത്തിലെ റിംപോച്ചെയുടെ നേതൃത്വത്തിലുള്ള ലാമമാർ ഇവിടെ താമസിക്കും. ടിബറ്റൻ ബുദ്ധ ധർമത്തെക്കുറിച്ചും ധ്യാനത്തെക്കുറിച്ചും പഠിപ്പിക്കും. കെംപോ, ലാമ തുടങ്ങിയ സ്ഥാനപ്പേരുകളിലുള്ള ആചാര്യന്മാരും ഇവിടെ തങ്ങാനെത്തും. ബുദ്ധഗ്രന്ഥങ്ങളുടെ ശേഖരം ഇവിടെയുണ്ടാകും. പൊതുജനങ്ങൾക്ക് ബുദ്ധസൂക്തങ്ങൾ പഠിക്കാനും സൗകര്യമൊരുക്കും.ടിബറ്റൻ ബുദ്ധസന്ന്യാസിമാർചൈനയുടെ അധിനിവേശത്തെത്തുടർന്ന് ടിബറ്റിൽനിന്ന് ദലൈലാമയുടെ നേതൃത്വത്തിൽ ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയവർ. സർക്കാർ വിട്ടുനൽകിയ കേന്ദ്രങ്ങളിലാണ് ഇവരുടെ ജീവിതം.എങ്ങനെയെത്തുംപാലാ-തൊടുപുഴ റോഡിൽ പ്രവിത്താനം ജങ്ഷനിലെത്തി നാലുകിലോമീറ്റർ ഉള്ളിലേക്ക് പോകണം. പാലായിൽനിന്ന് 10 കിലോമീറ്റർ ദൂരം.
from mathrubhumi.latestnews.rssfeed https://ift.tt/2qshTib
via
IFTTT
No comments:
Post a Comment