മോഷ്‌ടാവ്‌ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 22, 2019

മോഷ്‌ടാവ്‌ പിടിയില്‍

കോഴഞ്ചേരി: പമ്പാ നദിയില്‍ വലിയ പാലത്തിനടിവശം താവളമാക്കി മോഷണം നടത്തി വന്ന ആളെ നാട്ടുകാരുടെ സഹായത്തോടെ ആറന്മുള പോലീസ്‌ പിടികൂടി. കുറിച്ചി സചിവോത്തമപുരം തിരുവാതിരയില്‍ മൊട്ട ബിനു എന്ന്‌ വിളിക്കുന്ന ബിനുവിനെയാണ്‌ സി.ഐ. സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇയാളുടെ പേരില്‍ മുപ്പതോളം കേസുകള്‍ വിവിധ സ്‌റ്റേഷനുകളിലുണ്ട്‌. കോഴഞ്ചേരി ജില്ലാ ആശുപത്രി റോഡിലെ സ്വകാര്യ ലാബില്‍ നിന്നും പുലര്‍ച്ചെ നാലുമണിക്ക്‌ ഒരു ലക്ഷം രൂപ മോഷ്‌ടിച്ചതാണ്‌ അവസാന സംഭവം. രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനത്തില്‍ നിരവധി ദിവസം നിരീക്ഷിച്ച ശേഷം ജീവനക്കാര്‍ മാറുന്ന സമയം മനസിലാക്കിയാണ്‌ മോഷണം നടത്തിയത്‌.
ഭാഗീകമായി കാണാവുന്ന മുഖം സി.സി. ടിവി ക്യാമറയില്‍ പതിഞ്ഞത്‌ തെളിവാക്കി പോലീസ്‌ സമീപ ബാറുകളിലും മറ്റും പരിശോധന നടത്തി. ഇവിടെ ഇയാള്‍ എത്താറുണ്ടെന്ന്‌ അറിഞ്ഞതോടെ പോലീസ്‌ ഒരാഴ്‌ചയായി നിരീക്ഷണം നടത്തിയാണ്‌ പിടിച്ചത്‌. കോഴഞ്ചേരി ടൗണിലെ ഹോട്ടല്‍, വന്‍ചിത്രയിലെ വീട്‌, മരാമണ്ണിലെ പച്ചക്കറിക്കട എന്നിവിടങ്ങളിലും ഇയാള്‍ നേരത്തെ മോഷണം നടത്തിയിട്ടുണ്ട്‌. മോഷണത്തിന്‌ ശേഷം കോഴഞ്ചേരി പാലത്തിനടിയിലാണ്‌ അടുത്തിടെ താമസിച്ചിരുന്നത്‌. റാന്നി, പെരുനാട്‌, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങിയ സ്‌റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്‌. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.



from mangalam.com https://ift.tt/3949p2l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages