ലഖ്‌നൗ: പരാതിയില്‍ നടപടി ഉണ്ടാകാത്തതിന്റെ പേരില്‍ ഉന്നാവ് പോലീസ് സൂപ്രണ്ട്(എസ്.പി) ഓഫീസിന് മുന്നില്‍ ജീവനെടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. ഡിസംബര്‍ 16നാണ് 23 വയസുകാരി സ്വയം തീ കൊളുത്തിയത്.
അവദേശ് സിങ് ലൈംഗികമായി ചൂഷണം ചെയ്യുെന്നന്ന് ആരോപിച്ച് ഒക്‌ടോബര്‍ രണ്ടിനാണ് യുവതി പോലീസിനെ സമീപിച്ചത്. എന്നാല്‍ അവിനാശ് കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടി. പോലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണു ജീവനൊടുക്കാന്‍ ശ്രമിച്ചത്.
70 ശതമാനം പൊള്ളലേറ്റ യുവതിയെ പോലീസ് തന്നെയാണു ജില്ലാ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കാണ്‍പൂരിലെ ലാലാ ലജ്‌പത്‌റായി ആശുപത്രിയിലേക്കും മാറ്റി.
from mangalam.com https://ift.tt/2Q9cbL3
via IFTTT
No comments:
Post a Comment