: 'മ്യാൻമാറും ഇന്ത്യയും തമ്മിൽ 1769 കിലോമീറ്ററിന്റെ ദൂരമുണ്ടായിട്ടും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ചൈനയിലേക്ക് റോഹിംഗ്യൻ മുസ്ലിങ്ങൾ അഭയം തേടാത്തതെന്തേ'- ബോളിവുഡ് താരവും ബി.ജെ.പി. മുൻ എം.പി.യുമായ പരേഷ് റാവലിന്റെയാണ് ഈ സംശയം. മതേതരവാദികളായ ഇന്ത്യക്കാരും ബുദ്ധിജീവികളും കാരണമാണ് അനധികൃത റോഹിംഗ്യൻ മുസ്ലിങ്ങളുടെ കുടിയേറ്റം വർധിക്കുന്നതെന്ന് ആരോപിച്ചുള്ള പരാമർശത്തിലെ ഭൂമിശാസ്ത്രപരമായ അബദ്ധം പിന്നീടാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. ശനിയാഴ്ച പോസ്റ്റ് ചെയ്ത പ്രതികരണത്തിന് ഒരുദിവസംകൊണ്ട് അരലക്ഷത്തിലധികം ലൈക്കും പതിനേഴായിരത്തിലധികം തവണ റീട്വീറ്റും ലഭിച്ചു. പരിഹാസങ്ങൾക്ക് മറുപടിയായി, ഭൂമിശാസ്ത്രത്തിലെ തെറ്റ് കണ്ടുപിടിക്കാതെ തന്റെ പ്രതികരണത്തിലെ സന്ദേശം മനസ്സിലാക്കൂവെന്നാണ് താരം മറുപടി നൽകിയത്. ശരിക്കും ഭൂമിശാസ്ത്രം ഇങ്ങനെ അരുണാചൽ, നാഗാലാൻഡ്, മിസോറം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന അയൽരാജ്യമാണ് മ്യാൻമാർ. മ്യാൻമാറും ഇന്ത്യയും പങ്കിടുന്ന അന്താരാഷ്ട്ര അതിർത്തിയുടെ ആകെ നീളമാണ് 1643 കിലോമീറ്റർ. ഇതാണ് ഇരുരാജ്യങ്ങളുടെയും ദൂരമായി പരേഷ് തെറ്റിദ്ധരിച്ചത് പരേഷ് റാവൽ ഭൂമിശാസ്ത്രക്ലാസിൽ ശ്രദ്ധിച്ചിരുന്നില്ലെന്ന് തരൂർ : മ്യാൻമാർ ഇന്ത്യയിൽനിന്നും 1769 കിലോമീറ്റർ ദൂരെയാണെന്ന മുൻ ബി.ജെ.പി. എം.പി.യും നടനുമായ പരേഷ് റാവലിന്റെ പരാമർശത്തെ കളിയാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ. “ബി.ജെ.പി. നേതാക്കളുടെ സ്കൂൾ വിദ്യാഭ്യാസത്തിന് കാര്യമായെന്തോ തകരാറുണ്ട്. അമിത് ഷാ ചരിത്ര ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നില്ല, പരേഷ് റാവൽ ഭൂമിശാസ്ത്ര ക്ളാസ്സിലും” തരൂർ ട്വീറ്റ് ചെയ്തു. ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചത് കോൺഗ്രസാണെന്ന് പാർലമെന്റിൽ പൗരത്വ നിയമ ഭേദഗതി അവതരിപ്പിക്കുന്നതിനിടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഷാ ചരിത്ര ക്ലാസ്സിൽ ശ്രദ്ധിച്ചിട്ടില്ലെന്നും എല്ലാ വിഭാഗങ്ങളേയും പ്രതിനിധീകരിച്ച ഇന്ത്യയിലെ ഒരേയൊരു പാർട്ടി കോൺഗ്രസായിരുന്നെന്നും വിമർശിച്ച് തരൂർ അന്ന് രംഗത്തെത്തിയിരുന്നു. content highlights:paresh rawal on Rohingyan
from mathrubhumi.latestnews.rssfeed https://ift.tt/370IZfV
via
IFTTT
No comments:
Post a Comment