കൊച്ചി: എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ പുതുവൈപ്പിന്‍ വീണ്ടും സംഘര്‍ഷഭൂമിയായി മാറുന്നു. ഇന്ന് നിര്‍മ്മാണ പ്രദേശത്തേക്ക് നാട്ടുകാരുടെ പ്രതിഷേധ ലോംഗ് മാര്‍ച്ച് നടക്കാനിരിക്കെ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണുള്ളത്. നിരോധനാജ്ഞ ലംഘിച്ചുള്ള നാട്ടുകാരുടെ പ്രതിഷേധറാലി ഉടന്‍ നടക്കും.
കഴിഞ്ഞ ദിവസമാണ് സമരസമിതി ലോംഗ്മാര്‍ച്ച് പ്രഖ്യാപിച്ചത്. പ്രദേശത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് ലംഘിച്ച് പ്രകടനം നടത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് 600 ലധികം പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. പ്രതിഷേധവുമായി എത്തുന്നവരെ അറസ്റ്റ് ചെയ്തു നീക്കുമെന്നാണ് പോലീസ് പറയുന്നത്. പദ്ധതി പ്രദേശത്തിന് സമീപത്തെ എളങ്കുന്നപ്പൂഴ പഞ്ചായത്തിലെ ഏതാനും വാര്‍ഡുകളിലും കൊച്ചി കോര്‍പ്പറേഷന്റെ ഒന്നാം ഡിവിഷനിലും നിരോധനാജ്ഞ കളക്ടര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരുന്നു. പ്രദേശത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതി തിങ്കളാഴ്ച മുതലാണ് സര്‍ക്കാര്‍ വന്‍ പോലീസ് സന്നാഹത്തോടെ തുടങ്ങിയിരിക്കുന്നത്. നേരത്തേ സമരസമിതിയുടെ പന്തല്‍ പോലീസ് പൊളിച്ചു കളഞ്ഞതോടെയാണ് സമരക്കാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് സമരപ്പന്തല്‍ മാറ്റിയത്. തങ്ങളുടെ ആശങ്ക പരിഹരിക്കാതെയാണ് നിര്‍മ്മാണം വീണ്ടും തുടങ്ങിയിരിക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണം തുടങ്ങിയ ടെര്‍മിനല്‍ നാട്ടുകാരുടെ രൂക്ഷമായ എതിര്‍പ്പിന് കാരണമായി മാറുകയായിരുന്നു. തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെയാണ് സര്‍ക്കാര്‍ നിര്‍മ്മാണവുമായി മുമ്പോട്ട് പോകുന്നതെന്നാണ് നാട്ടുകാരുടെ വാദം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് സമരവുമായി എത്തിയിരിക്കുന്നത്. വര്‍ഷങ്ങളോളം നിര്‍മ്മാണം മുടങ്ങിയതോടെയാണ് കമ്പനി പോലീസ് സഹായം തേടിയത്.
from mangalam.com https://ift.tt/391fI6T
via IFTTT
No comments:
Post a Comment