പൂനെ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം ഒന്നടങ്കം പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഭാത് മാതാ കീ ജയ് എന്ന് പറയുന്നവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കൂ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. പൂനെയില്‍ നടന്ന എബിവിപി മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിനിടെയാണ് പ്രസ്താവന നടത്തിയത്.
ലോകത്തിലെ ഭുരിപക്ഷം രാജ്യങ്ങളിലും പൗരത്വം രജിസ്റ്റര്‍ ചെയ്യാനുള്ള വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി ഇന്ത്യയെ ഒരു സത്രമാക്കി മാറ്റാന്‍ നമ്മള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും അദേഹം ചോദ്യമുയര്‍ത്തി. ഉദ്ദം സിങ്ങിന്റെയും, ഭഗത് സിങ്ങിന്റെയും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെയും ജീവത്യാഗം പാഴായി പോകുകയാണോ എന്നും അദേഹം ചോദ്യമുയര്‍ത്തി.
ഈ രാജ്യത്ത് വരുന്ന ആരെയും ഇവിടെ താമസിക്കാന്‍ അനുവദിക്കണോ? ഈ വെല്ലുവിളിയെ നാം നേരിടണമെന്നും എന്നാല്‍ ഒരു കാര്യം വ്യക്തമായി പറയാം, ഭാരത് മാതാ കീ ജയ് എന്ന് പറയുന്നവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കൂ.. എന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
from mangalam.com https://ift.tt/37haYIw
via IFTTT
No comments:
Post a Comment