പതിനഞ്ച് വയസ്സുകാരിയെ ചതിച്ച് ദുബായിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറി; ലൈംഗിക വ്യാപാരത്തിന് തയ്യാറാകാതെ വന്നപ്പോള്‍ കൊടും പീഡനം; ഒടുവില്‍ പിടികൂടി പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 28, 2019

പതിനഞ്ച് വയസ്സുകാരിയെ ചതിച്ച് ദുബായിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറി; ലൈംഗിക വ്യാപാരത്തിന് തയ്യാറാകാതെ വന്നപ്പോള്‍ കൊടും പീഡനം; ഒടുവില്‍ പിടികൂടി പോലീസ്

പെണ്‍കുട്ടിയെ വിദേശത്ത് നിന്നും ദുബായില്‍ എത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറിയ ആളെ ശിക്ഷിച്ച് ദുബായ് ക്രിമിനല്‍ കോടതി. പത്ത് വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്. ഇയാളുടെ സഹായി ആയ യുവതിക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും ലഭിച്ചു. 15 വയസ്സുള്ള ഏഷ്യന്‍ പെണ്‍കുട്ടിയെയാണ് ഇയാള്‍ ദുബായില്‍ എത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറിയത്. വ്യാജ വിവരങ്ങള്‍ നല്‍കി വിസയെടുത്താണ് കുട്ടിയെ ദുബായില്‍ എത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കുട്ടിയെ ദുബായില്‍ എത്തിച്ച പ്രതി കെട്ടിട നിര്‍മാണ് തൊഴിലാളിയുടെ വിസയില്‍ രാജ്യത്ത് താമിച്ച് വരികയായിരുന്നു. ദുബായിലെ ഒരു ബ്യൂട്ടി പാര്‍ലറിലേക്ക് ജോലിക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. എന്നാല്‍ അല്‍ മുത്തീനയിലുള്ള ഒരു ഫ്‌ലാറ്റില്‍ പെണ്‍കുട്ടിയെ താമസിപ്പിച്ച് ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെ കുട്ടി മാനസിക വിഭ്രാന്തി പ്രകടിപ്പിക്കാന്‍ തുടങ്ങി.

അതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായി ദുബായ് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് എത്തി കെട്ടിടം വളഞ്ഞു. കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന സ്ത്രീയെ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ പരസ്പര വിരുദ്ധമായിട്ടായിരുന്നു സ്ത്രീയുടെ സംസാരം. പെണ്‍കുട്ടിയെ ദുബായില്‍ എത്തിക്കാന്‍ 10000 ദിര്‍ഹം ചിലവായി. ഈ പണം തിരികെ കിട്ടാന്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് സ്ത്രീ സമ്മതിച്ചു. മറ്റ് തൊഴിലുകള്‍ ചെയ്ത് പണം തിരികെ നല്‍കാമെന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും ഇവര്‍ അനുവദിച്ചില്ല. സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന മുഖ്യപ്രതിയെ പിന്നീട് പോലീസ് പിടികൂടി.

മാനസികമായി തകര്‍ന്ന നിലയിലായ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു



from mangalam.com https://ift.tt/356UvoT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages