കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം തയ്യാറായി. ജോളി ഉള്‍പ്പെടെ നാലു പേര്‍ പ്രതികളുളള റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് തയ്യാറായിരിക്കുന്നത്. ഇത് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി. സൈമണ്‍ പറഞ്ഞു. ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയെന്നാണ് കേസിലാണ് കുറ്റപത്രം.
ബാക്കി കേസുകളുടെ കുറ്റപത്രവും തൊട്ടു പിന്നാലെ ഉണ്ടാകും. കേസില്‍ ജോളിയെ കൂടാതെ സയനൈഡ് സംഘടിപ്പിച്ചു കൊടുത്ത മാത്യൂ, താമരശ്ശേരിയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജികുമാര്‍, സിപിഎം പ്രാദേശിക നേതാവ് മനോജ് കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസില്‍ 200 ലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ്. കൊലപാതകത്തില്‍ മാത്യുവിനും പ്രജികുമാറിനും വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസിന്റെ ഭാഷ്യം. വ്യാജരേഖ ചമച്ചതാണ് മനോജ്കുമാറിനെതിരേ ആരോപിച്ചിരിക്കുന്ന കുറ്റം.
മറ്റ് അഞ്ചു കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. 14 വര്‍ഷത്തിനിടയില്‍ ഒരു കുടുംബത്തിലെ ആറു പേരെയാണ് ജോളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് റോയിയുടെ മാതാപിതാക്കളായ അന്നമ്മ തോമസ്, ടോം തോമസ്, അമ്മാവന്‍ മാത്യു, ടോം തോമസിന്റെ സഹോദരന്‍ ടോം ജോസിന്റെ കൊച്ചുമകള്‍ ആല്‍ഫിന, മകന്‍ ഷാജുവിന്റെ ഭാര്യ സിലി എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്.
from mangalam.com https://ift.tt/2SwtWqq
via IFTTT
No comments:
Post a Comment