എസ്. നാരായണ്‍
തിരുവനന്തപുരം: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തതു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം. ഇക്കാര്യം വ്യക്തമാക്കുന്ന രേഖകള്‍ ''മംഗള''ത്തിനു ലഭിച്ചു. ദേശീയസുരക്ഷാ നിയമപ്രകാരമാണ് എന്‍.ഐ.എ. കേസ് ഏറ്റെടുത്തത്. അതിനു മുമ്പ് പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തു.
കേസില്‍ അലന്‍ ഷുെഹെബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ഥികള്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയതു വന്‍വിവാദമായിരുന്നു. കേസില്‍ അലനെയും താഹയെയും എന്‍.ഐ.എയുടെ മുന്നിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്ന ആരോപണം ശക്തമായിരുന്നു. അലന്റെ മാതാവ് സബിത മഠത്തില്‍ പരോക്ഷമായി ഇക്കാര്യം സൂചിപ്പിച്ച് രംഗത്തെത്തിയിരുന്നു. സി.പി.എമ്മിന്റെ ഇരട്ടമുഖമാണ് പന്തീരാങ്കാവ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന് സി.പി.ഐ. അടക്കമുളള കക്ഷികള്‍ പരോക്ഷമായി ആരോപിച്ചിരുന്നു.
[IMG]
എന്നാല്‍, എന്‍.ഐ.എ. ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഏജന്‍സി അന്വേഷണം ഏറ്റെടുത്തത്. എന്‍.ഐ.എ. നിയമം (2008) പ്രകാരം ഗുരുതരകുറ്റാരോപണമാണ് അലന്റെയും താഹയുടെയും പേരിലുള്ളതെന്നു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത്, അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കണമെന്നു കേന്ദ്ര ആഭ്യന്തരവകുപ്പ് ഉത്തരവിടുകയായിരുന്നു.
പോലീസ് അന്വേഷിക്കുന്ന കേസ് എന്‍.ഐ.എ. സ്വമേധയാ ഏറ്റെടുക്കുകയായിരുന്നെന്നാരോപിച്ച് സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. കേസ് എന്‍.ഐ.എയ്ക്കു െകെമാറാന്‍ ശിപാര്‍ശ ചെയ്തശേഷം സി.പി.എം. മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നായിരുന്നു പ്രതിപക്ഷാരോപണം.
സംസ്ഥാനത്തിന്റെ അധികാരത്തിലേയ്ക്കുള്ള കടന്നുകയറ്റമാണിതെന്ന വിലയിരുത്തലുമുണ്ടായി. എന്‍.ഐ.എ. സ്വമേധയാ കേസ് ഏറ്റെടുത്തതല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവു പ്രകാരം രംഗത്തുവരികയായിരുന്നു എന്നതും കേസിന്റെ ഗൗരവത്തെയാണ് കാണിക്കുന്നത്.
from mangalam.com https://ift.tt/2Zrqejj
via IFTTT
No comments:
Post a Comment