തിരുവനന്തപുരം: ആനക്കൊമ്പ് കേസ് തനിക്കെതിരേ ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ നല്‍കിയ അപേക്ഷ വനംമന്ത്രി കെ. രാജു തള്ളി. മോഹന്‍ലാല്‍ നിയമനടപടി നേരിടണമെന്നു മന്ത്രി ഫയലില്‍ രേഖപ്പെടുത്തിയതായി സൂചന.
കേസില്‍ മോഹന്‍ലാലിനുവേണ്ടി ചില ഉദ്യോഗസ്ഥര്‍ അണിനിരന്നപ്പോള്‍, സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ മന്ത്രിക്കു നീണ്ട കുറിപ്പുതന്നെ എഴുതേണ്ടിവന്നു. ആനക്കൊമ്പ് കേസില്‍ െകെവശാവകാശ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തന്നെ കുടുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു മോഹന്‍ലാലിന്റെ പരാതി. എന്നാല്‍, ഈ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്നു മന്ത്രി ഫയലില്‍ കുറിച്ചു. ക്രിമിനല്‍ നടപടിച്ചട്ടം ഏതു പൗരനെപ്പോലെയും മോഹന്‍ലാലിനു ബാധകമാണ്.
വനംവകുപ്പ് നല്‍കിയതാണെങ്കിലും ആനക്കൊമ്പ് െകെവശം വയ്ക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്ന െവെല്‍ഡ് െലെഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട് മന്ത്രി ശരിവച്ചു. അഭിഭാഷകന്‍ മുഖേന മോഹന്‍ലാല്‍ നല്‍കിയ കത്തിലെ എല്ലാ വാദങ്ങളും മന്ത്രി രാജു തള്ളി. കോടനാട് വനം റേഞ്ച് ഓഫീസറടക്കമുള്ളവര്‍ തനിക്കെതിരേ കേസ് കെട്ടിച്ചമച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണു മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചത്.
ആനക്കൊമ്പ് സൂക്ഷിക്കാന്‍ തനിക്കു വനംവകുപ്പുതന്നെ അനുമതി നല്‍കുകയും കോടതിയെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തശേഷവും പെരുമ്പാവൂര്‍ കോടതിയില്‍ ചില ഉദ്യോഗസ്ഥര്‍ കുറ്റപത്രം നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ ആരോപണം. കേസില്‍ മോഹന്‍ലാലിനോടുനേരിട്ടു ഹാജരാകാന്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിനുവേണ്ടി സുപ്രീംകോടതിയിലെ അഭിഭാഷകനാകും ഹാജരാവുക.
from mangalam.com https://ift.tt/345nM2z
via IFTTT
No comments:
Post a Comment