ജയ്പൂര്‍: പേനയ്ക്ക് വേണ്ടിയുണ്ടായ വഴക്കില്‍ എട്ടാം ക്ലാസുകാരി സഹപാഠിയെ അടിച്ചു കൊന്നു. രാജസ്ഥാനിലെ ചൊക്‌സുവിലാണ് സംഭവം. പായല്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
ബുധനാഴ്ച മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ തൊട്ടടുത്ത ദിവസം സ്‌കൂളിന് സമീപമുള്ള നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് എത്തി സ്‌കൂള്‍ അധികൃതരോടും ഏതാനും വിദ്യാര്‍ത്ഥികളോടും നടത്തിയ ചോദ്യം ചെയ്തിരുന്നു. ഇതിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് പായല്‍ മറ്റൊരു പെണ്‍കുട്ടിയുമായി പേനയെച്ചൊല്ലി വഴക്കിട്ടിരുന്നുവെന്ന് വ്യക്തമായത്.
പായലിന്റെ പേന സഹപാഠിയായ പെണ്‍കുട്ടി എടുത്തതോടെയാണ് വഴക്കിന് തുടക്കം. പേന നഷ്ടപ്പെട്ടതിനെ ചൊല്ലി പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പായലിനെ പരിഹസിക്കുകയും ചെയ്തു. ഇതില്‍ അതീവ ദുഖിതയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ നിന്നും സഹപാഠിയുടെ വീട്ടിലെത്തിയ പായല്‍ പേനയെച്ചൊല്ലി വഴക്കിട്ടു. ഇതിനിടെ പെണ്‍കുട്ടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പായലിനെ തല്ലികൊല്ലുകയായിരുന്നു.
പിന്നീട് മൃതദേഹം വലിച്ച് താഴെയെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഉണ്ടായ സംഭവങ്ങള്‍ പെണ്‍കുട്ടി മാതാപിതാക്കളോടും വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനായി പായലിന്റെ മൃതദേഹം കുളത്തില്‍ കല്ലുകെട്ടി താഴ്തുകയും പിന്നീട് അവിടെ നിന്നും എടുത്ത് സ്‌കൂള്‍ പരിസരത്ത് കൊണ്ടുപോയിടുകയും ചെയ്യുകയായിരുന്നു.
from mangalam.com https://ift.tt/2YMHfUV
via IFTTT
No comments:
Post a Comment