ചെന്നൈ: പ്രണയാഭ്യര്‍ഥന പലവട്ടം നിരസിച്ചു യുവതിയെ ബസ് യാത്രക്കിടെ ഓര്‍ക്കാപ്പുറത്ത് താലികെട്ടാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. ചൊവ്വാഴ്ച രാവിലെ ചെന്നൈ വാണിയമ്പാടിക്ക് സമീപമാണ് സംഭവം ആമ്പൂര്‍ സാന്റോകുപ്പം സ്വദേശി ജഗന്‍ ആണ് പിടിയിലായത്.
സ്വകാര്യ കമ്പനിയിലെ ജോലിക്കായി പെണ്‍കുട്ടി ആമ്പൂരില്‍ നിന്നും വാണിയമ്പാടിയിലേക്ക് ബസില്‍ പോകവെയാണ് ജഗന്‍ തന്റെ പക്കലുണ്ടായിരുന്ന താലി ബലംപ്രയോഗിച്ച് കഴുത്തില്‍കെട്ടാന്‍ ശ്രമിച്ചത്. എന്നാല്‍ സഹയാത്രക്കാര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് ഇയാളെ വാണിയമ്പാടി ടൗണ്‍ പോലീസിന് കൈമാറുകയും ചെയ്തു.
ഇരുവരും കോളജ് പഠനസമയത്ത് ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത് ഈ സമയത്ത് ഇയാള്‍ പലവട്ടം പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടി ഇത് നിരസിക്കുകയായിരുന്നു. അതിനിടെ വീട്ടുകാര്‍ മുന്‍കൈയെടുത്ത് മറ്റൊരാളുമായി യുവതിയുടെ വിവാഹനിശ്ചയവും നടത്തി. ഇതറിഞ്ഞതോടെയാണ് അറ്റകൈ പ്രയോഗമായി ജഗന്‍ താലി കെട്ടാന്‍ തീരുമാനിച്ചത്.
from mangalam.com https://ift.tt/38rltuk
via IFTTT
No comments:
Post a Comment