ചെന്നൈ: പ്രായപൂർത്തിയായവരും അവിവാഹിതരുമായ സ്ത്രീയും പുരുഷനും ഹോട്ടലിൽ ഒന്നിച്ച് മുറിയെടുത്തുതാമസിക്കുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇതിനെതിരേ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്നും ജസ്റ്റിസ് എം.എസ്. രമേഷ് വിധിച്ചു. അവിവാഹിതർ ഒന്നിച്ചുതാമസിക്കുന്നെന്നും അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നെന്നും ആരോപിച്ച് പരിസരവാസികൾ നൽകിയ പരാതിയെത്തുടർന്ന്, കോയമ്പത്തൂരിൽ ദിവസവാടകയടിസ്ഥാനത്തിൽ താമസത്തിനു നൽകുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഈ വർഷം ജൂണിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടുത്തെ താമസക്കാരെ അറസ്റ്റുചെയ്ത് കെട്ടിടത്തിന് മുദ്രവെച്ചു. ഇതിനെതിരേ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിവിധി. പോലീസ് നടപടി നിയമവിരുദ്ധമാണെന്നു വിധിച്ച ഹൈക്കോടതി, കെട്ടിടം തുറന്നുകൊടുക്കാനും ഉത്തരവിട്ടു. സ്വാഭാവികനീതിയുടെ തത്ത്വങ്ങൾ പാടേ ലംഘിച്ചായിരുന്നു പോലീസ് നടപടിയെന്ന് കോടതി നിരീക്ഷിച്ചു. അവിവാഹിതരുടെ മുറിയിൽനിന്ന് മദ്യം കണ്ടെത്തിയിരുന്നെന്ന ആരോപണത്തിന്, നിശ്ചിതയളവിൽ മദ്യം കൈയിൽവെക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. content highlights:No law prohibits unmarried couples from staying together
from mathrubhumi.latestnews.rssfeed https://ift.tt/36q0c2l
via
IFTTT
No comments:
Post a Comment