മാഞ്ചെസ്റ്റർ: അങ്ങനെ മാഞ്ചെസ്റ്റർ വീണ്ടും ചുവന്നു. മാഞ്ചെസ്റ്റർ ഡെർബിയിൽ സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചെസ്റ്റർ യുണൈറ്റഡ്. സിറ്റിയുടെ സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിലായിരുന്നു യുണൈറ്റഡിന്റെ ജയം. അവസാന അഞ്ചു മത്സരങ്ങളിൽ തോൽവിയറിയാതെയാണ് യുണൈറ്റഡിന്റെ മുന്നേറ്റം. മാർക്കസ് റാഷ്ഫോർഡും ആന്റണി മാർഷ്യലും യുണൈറ്റഡിനായി സ്കോർ ചെയ്തപ്പോൾ സിറ്റിയുടെ ഏക ഗോൾ നിക്കോളാസ് ഒട്ടമെൻഡിയുടെ വകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ടോട്ടനത്തെ പരാജയപ്പെടുത്തിയ യുണൈറ്റഡിന് സിറ്റിക്കെതിരായ മത്സരത്തിൽ ആ ആത്മവിശ്വാസം തുണയായി. 23-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് റാഷ്ഫോർഡാണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്. 29-ാം മിനിറ്റിൽ ആന്റണി മാർഷ്യലാണ് എത്തിഹാദ് സ്റ്റേഡിയത്തെ നിശബ്ദമാക്കിയ രണ്ടാം ഗോൾ നേടിയത്. ജെയിംസിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. ഗോൾ തിരിച്ചടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങളെയെല്ലാം യുണൈറ്റഡ് പ്രതിരോധനിര പിന്നീട് ചെറുത്തുനിന്നു. സെറ്റ്പീസുകളിലൂടെയാണ് യുണൈറ്റഡ് പ്രതിരോധത്തെ ഒന്ന് വിറപ്പിക്കാൻ സിറ്റിക്കായത്. അതേസമയം തുടരെയുള്ള ആക്രമണങ്ങൾക്ക് ഒടുവിൽ 85-ാം മിനിറ്റിൽ സിറ്റിയുടെ ആദ്യ ഗോൾ വന്നു. മഹരസിന്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ ഒട്ടമെൻഡി പന്ത് യുണൈറ്റഡിന്റെ വലയിലെത്തിച്ചു. എന്നാൽ പിന്നീട് പ്രതിരോധത്തിലെ മാറ്റങ്ങളോടെ സിറ്റിയുടെ ആക്രമണത്തെ ചെറുക്കാൻ യുണൈറ്റഡിനായി. 16 മത്സരങ്ങളിൽ നിന്ന് 24 പോയന്റുള്ള യുണൈറ്റഡ് പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 32 പോയന്റുള്ള സിറ്റി മൂന്നാമതും. കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള ലിവർപൂളിനേക്കാൾ 14 പോയന്റ് പിറകിലാണ് ഇപ്പോൾ സിറ്റി. Content Highlights:Rashford, Martial secure huge win for Manchester United vs Manchester City
from mathrubhumi.latestnews.rssfeed https://ift.tt/2RwJ5Yu
via
IFTTT
No comments:
Post a Comment