മൂന്നാർ: മൃതദേഹവുമായി പോയ, മദ്യലഹരിയിലായിരുന്നയാൾ ഓടിച്ച ആംബുലൻസ് രണ്ടിടത്ത് അപകടത്തിൽപ്പെട്ടു. ഡ്രൈവറെ അറസ്റ്റുചെയ്തു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഒരു വാഹനത്തിന് കേടുപറ്റി. വട്ടവട പഞ്ചായത്തിന്റെ ആംബുലൻസ് ഡ്രൈവർ കോവിലൂർ സ്വദേശി കെ.തങ്കരാജി(42)നെയാണ് മൂന്നാർ പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വിഷം ഉള്ളിൽച്ചെന്ന് മരിച്ച വട്ടവട സ്വദേശിയുടെ മൃതദേഹം അടിമാലിയിൽ മൃതദേഹപരിശോധനയ്ക്കുശേഷം മടക്കിക്കൊണ്ടുപോകുന്നതിനിടെ മാട്ടുപ്പട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മാട്ടുപ്പട്ടിയിൽ അയ്യപ്പന്മാർ സഞ്ചരിച്ച വാഹനത്തിലിടിച്ച് നിർത്താതെപോയി. എക്കോപോയിന്റിൽ ബംഗാളിസ്ത്രീയെ ഇടിച്ചിട്ടു. സംശയം തോന്നിയ നാട്ടുകാരാണ് ഡ്രൈവറെ പിടികൂടി പോലീസിലേല്പിച്ചത്. വൈദ്യപരിശോധനയിൽ, ഇയാൾ മദ്യപിച്ചതായി തെളിഞ്ഞു. പിന്നീട് ജാമ്യത്തിൽ വിട്ടു. Content Highlights: Drunken driving
from mathrubhumi.latestnews.rssfeed https://ift.tt/36eVUL2
via
IFTTT
No comments:
Post a Comment