ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചു, തലയിലൂടെ മഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 30, 2019

ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചു, തലയിലൂടെ മഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തക

മഹാരാഷ്ട്ര: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട വ്യക്തിയുടെ തലയിലൂടെ മഷിയൊഴിച്ച് ശിവസേന പ്രവർത്തക. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. യുവതി തലയിലൂടെ മഷിയൊഴിക്കുമ്പോഴും ഇയാൾ ഫോണിൽ സംഭാഷണം തുടരുകയാണ്. ചുറ്റുമുള്ളവർ സംഭവം നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.ശിവസേന പ്രവർത്തകമഷിയൊഴിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാനമായ സംഭവം വഡാലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. താക്കറെയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടെന്നാരോപിച്ച് ശിവസേന പ്രവർത്തകർ വഡാലയിലെ ഹേമന്ത് തിവാരി എന്നയാളെ മർദിക്കുകയും തല നിർബന്ധപൂർവ്വം മൊട്ടയടിക്കുകയും ചെയ്തിരുന്നു. #WATCH Maharashtra: Ink poured on a man reportedly by a woman Shiv Sena worker, in Beed allegedly over his social media post criticising Chief Minister Uddhav Thackeray. (30.12.19) pic.twitter.com/xH6QzTiDzx — ANI (@ANI) December 30, 2019 Content Highlights:Ink poured on a man reportedly by a woman Shiv Sena worker, in Beed allegedly over his social media post criticising Chief Minister Uddhav Thackeray


from mathrubhumi.latestnews.rssfeed https://ift.tt/2QaGjXt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages