ലക്‌നൗ: ഹിംസാത്മക പ്രവര്‍ത്തികള്‍ ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസിവേഷം ചേരില്ലെന്ന പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനയ്ക്ക് രൂക്ഷമായ മറുപടി നല്‍കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുക്ഷേമത്തിന് വേണ്ടിയുള്ള സന്യാസത്തിന്റെ ശ്രമങ്ങള്‍ തടസ്സപ്പെടുത്തുന്നവര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാകും എന്നായിരുന്നു യോഗിയുടെ പ്രതികരണം. രാഷ്ട്രീയം പാരമ്പര്യമായി സ്വീകരിച്ചവര്‍ക്കും പ്രീണന രാഷ്ട്രീയം പരീക്ഷിക്കുന്നവര്‍ക്കും സേവനം എന്ന ആശയം മനസ്സിലാകില്ല എന്നും മറുപടിയില്‍ കുറിച്ചു.
കാവിയിലെ പൊതുജന സേവനം എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ഹിന്ദിയിലായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി. യോഗിയുടെ പോലീസ് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുകയാണെന്നും മുഖ്യമന്ത്രി അറസ്റ്റും തടവും നടപ്പാക്കുന്നെന്നും വസ്തു വകകള്‍ പിടിച്ചെടുത്ത് ലേലം ചെയ്യുമെന്ന ഭീഷണി മുഴക്കുന്നെന്നും പ്രിയങ്ക തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് ആരായാലും അവരോട് പ്രതികാരം ചെയ്യുമെന്നാണ് യോഗി ഇതിന് നല്‍കിയിരിക്കുന്ന മറുപടി.
കാവിയെന്നാല്‍ രാജ്യത്തിന്റെ മത ആത്മീയതയുടെ ചിഹ്നമാണ്. അവിടെ പ്രതികാരത്തിനും അക്രമത്തിനും രാജ്യത്തിന്റെ ആത്മാവിനോടുള്ള കോപത്തിനും സ്ഥാനമില്ല. ഈ രാജ്യം അനുകമ്പയുടേയും കാരുണ്യത്തിന്റെയും ചിഹ്നമായ കൃഷ്ണന്റെയും രാമന്റെയുമാണ്. മഹാഭാരത യുദ്ധത്തില്‍ ശ്രീ കൃഷ്ണന്‍ അര്‍ജുനന് ഉപദേശം നല്‍കിയത് പ്രതികാരത്തെക്കുറിച്ചോ വിദ്വേഷത്തേക്കുറിച്ചോ അല്ല. സഹാനുഭൂതിയുടെയും സത്യത്തിന്റെയും വൈകാരികതയാണ് കൊണ്ടു വന്നതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
എന്നാല്‍ പ്രിയങ്ക രാഷ്ട്രീയത്തിന് വേണ്ടി മതങ്ങളെ തമ്മിലടിപ്പിക്കുന്നു എന്നാരോപിച്ച് മറുപടിയുമായി ആദ്യമെത്തിയത് യോഗിയുടെ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയായിരുന്നു. ഹിന്ദുമതത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടയാളാണ് യോഗിയെന്നും ഹിന്ദുമതം ഏതെങ്കിലും ഉപദ്രവം ആര്‍ക്കും ഉണ്ടാക്കുന്നതോ മറ്റൊരു മതത്തെ ആക്ഷേപിക്കുന്നതോ അല്ല. അത്രയൂം വിശാലമായ ഹിന്ദുമതത്തെ സ്വീകരിച്ച ഒരാള്‍ക്ക് പ്രിയങ്ക ആക്ഷേപിക്കുന്ന രീതിയില്‍ എങ്ങിനെയാണ് ഇങ്ങിനെ ചെയ്യാന്‍ കഴിയുന്നതെന്നും ചോദിച്ചു. അക്രമത്തിനൊപ്പം നില്‍ക്കുന്നത് പ്രിയങ്കാഗാന്ധിയാണ്. ആദിത്യനാഥ് ഉദ്ദേശിച്ചത് നശീകരണം നടത്തിയവര്‍ അതിന് നഷ്ടപരിഹാരം നല്‍കണമെന്നാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരേ നടന്ന പ്രതിഷേധത്തില്‍ വലിയ രീതിയിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതെന്നും ശര്‍മ്മ പറഞ്ഞു.
from mangalam.com https://ift.tt/2u1oOQN
via IFTTT
No comments:
Post a Comment