പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ ജനരോക്ഷമാണ് രാജ്യത്ത് ഉയരുന്നത്. പലയിടത്തും പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. ഈ സാഹര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. ചഞഇ വരുന്നതിനു മുന്‍പ് ... ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്ത്യന്‍ എന്നിവര്‍ക്ക് പൗരത്വം കൊടുക്കും, ഒരു പ്രശ്‌നവുമില്ല എന്ന് പറയുക, എന്നിട്ടു 'ബാക്കി ഉള്ള നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കണ്ടേ എന്ന് ചോദിക്കുക ? .. ഇതു ഇന്ത്യക്കു ചേര്‍ന്നതാണോ ? ഇതു നന്മക്കു ചേര്‍ന്നതാണോ ? കക്ഷി രാഷ്ട്രീയം അല്ല വലുത്, നമ്മള്‍ കുട്ടികള്‍ ആയിരിക്കുമ്പോള്‍ പഠിച്ച ഇന്ത്യയുടെ പ്രതിജ്ഞ ആണ് വലുത് എന്ന് ഓര്‍ക്കുക രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
ഇന്ത്യയുടെ മതസൗഹാര്‍ദം, ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഉത്തരവാദിത്വം ഉണ്ട് - ( 2 Points, 20 Seconds)
1) നമ്മള്‍ ഹിന്ദുക്കളോട് ഒരു ചോദ്യം ??
NRC വരുന്നതിനു മുന്‍പ് ... ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്ത്യന്‍ എന്നിവര്‍ക്ക് പൗരത്വം കൊടുക്കും, ഒരു പ്രശ്‌നവുമില്ല എന്ന് പറയുക, എന്നിട്ടു 'ബാക്കി ഉള്ള നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കണ്ടേ എന്ന് ചോദിക്കുക ? .. ഇതു ഇന്ത്യക്കു ചേര്‍ന്നതാണോ ? ഇതു നന്മക്കു ചേര്‍ന്നതാണോ ? കക്ഷി രാഷ്ട്രീയം അല്ല വലുത്, നമ്മള്‍ കുട്ടികള്‍ ആയിരിക്കുമ്പോള്‍ പഠിച്ച ഇന്ത്യയുടെ പ്രതിജ്ഞ ആണ് വലുത് എന്ന് ഓര്‍ക്കുക.
നാളെ ഏതെങ്കിലും 'കടുപ്പം ഉള്ള നിലപാട്' എടുക്കുന്ന ഒരു നേതാവ് ഏതെങ്കിലും നാട്ടില്‍ ചോദിക്കുകയാണ് - 'മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ് ആള്‍ക്കാര്‍ക്കു പൗരത്വം കൊടുക്കും, ബാക്കി ഉള്ള 'നുഴഞ്ഞുകയറ്റക്കാരെ' പുറത്താക്കണ്ടേ ?
നമ്മള്‍ ഹിന്ദുക്കള്‍ക്ക് അത് ഇഷ്ടപ്പെടുമോ? നമുക്ക് രോഷം/വിഷമം വരുമെങ്കില്‍, അത് തന്നെയല്ലേ ഇന്ത്യന്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് വരുന്നത്. അവര്‍ അല്ലെ ശരി ? നമ്മുടെ മത സൗഹാര്‍ദം, ബഹുസ്വരത ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ്, നിരീശ്വരവാദി, സിഖ്, ബുദ്ധ, ജൈന, പാര്‍സി അടക്കം എല്ലാവരുടെയും ഉത്തരവാദിത്വം അല്ലെ ?
2) ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്, മതസൗഹാര്‍ദത്തിലാണ്. നമ്മളാകുന്ന 5000 വര്‍ഷത്തിലധികം ചരിത്രമുള്ള രാജ്യം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ബഹുസ്വരത എന്ന ആശയം ആണ്. നമ്മളെ വിശ്വഗുരു ആകുന്നതും സ്വാമി വിവേകാനന്ദന്‍, മഹാത്മാ ഗാന്ധി എന്നിവരുടെ ബഹുസ്വര (Pluralism) എന്ന ദര്‍ശനം ആണ്.
from mangalam.com https://ift.tt/372fQBe
via IFTTT
No comments:
Post a Comment