ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു ; ഡല്‍ഹി ആസ്ഥാനത്തെ ഉപരോധം ഒമ്പതു മണിക്കൂറിന് ശേഷം കുട്ടികള്‍ അവസാനിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 15, 2019

ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു ; ഡല്‍ഹി ആസ്ഥാനത്തെ ഉപരോധം ഒമ്പതു മണിക്കൂറിന് ശേഷം കുട്ടികള്‍ അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച ഡല്‍ഹിയില്‍ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് നടപടിയില്‍ നടക്കുന്ന പ്രതിഷേധം വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളെ തിരിച്ചുവിട്ട തോടെ ഡല്‍ഹി പോലീസ് ആസ്ഥാനത്തില്‍ നടത്തിയ ഉപരോധം വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിച്ചു. ഒമ്പതു മണിക്കൂറിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഉപരോധം അവസാനിപ്പിച്ചത്്. ഡല്‍ഹി ഇപ്പോള്‍ ശാന്തമായിരിക്കുകയാണ്.

പ്രതിഷേധം അക്രമാസക്തമായതോടെ ജാമിയ മിലിയയിലെ 100 ലധികം വിദ്യാര്‍ത്ഥികളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പുലര്‍ച്ചെയായിരുന്നു വിദ്യാര്‍ത്ഥികളെ പോലീസ് മോചിപ്പിച്ചത്. അതുവരെ അര്‍ദ്ധരാത്രിയോളം കടുത്ത തണുപ്പിനെ അവഗണിച്ച് വിദ്യാര്‍ത്ഥികള്‍ പോലീസ് ആസ്ഥാനത്തിന് മുന്നിലിരുന്നു. മോഡി വിരുദ്ധവും പോലീസ് വിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. പോലീസ് ആസ്ഥാനത്തേക്കുള്ള ആര്‍ട്ടേറിയല്‍ റോഡ് പൂര്‍ണ്ണമായും കുട്ടികള്‍ ഉപരോധിച്ചു. കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ ഉപയോഗിക്കാന്‍ ടീയര്‍ ഗ്യാസും ജലപീരങ്കിയുമായി പോലീസും തയ്യാറായി നിന്നു. എന്നാല്‍ പുലര്‍ച്ചെ 3.30 യോടെ എല്ലാവരേയും വിട്ടയച്ചതോടെ സമരക്കാരും മടങ്ങി.

ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുള്ള മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പോലീസുമായി ഏറ്റുമുട്ടി. പാറ്റ്‌നയില്‍ പോലീസ് ചെക്കപോസ്റ്റും നാലു ബൈക്കുകളും വിദ്യാര്‍ത്ഥികള്‍ കത്തിച്ചു. പത്തു പോലീസുകാര്‍ക്കും 30 വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ജനുവരി 5 വരെ സര്‍വകലാശാല അടച്ചിട്ടു. ഹോസ്റ്റലുകള്‍ ഒഴിയാന്‍ പോലീസ് നിര്‍ദേശമുണ്ട്. നഗരത്തില്‍ ഇന്റര്‍നെറ്റും ബ്‌ളോക്ക് ചെയ്തിരിക്കുകയാണ്. ഞായറാഴ്ച പ്രതിഷേധ മാര്‍ച്ച നടത്തിയ ജാമിയ മിലിയ സര്‍വകാലാശാല വിദ്യാര്‍ത്ഥികള്‍ പോലീസുമായി ഏറ്റുമുട്ടിയത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ കത്തിച്ചു. തുടര്‍ന്ന് പോലീസ് ലാത്തിയും ടീയര്‍ ഗ്യാസും പ്രയോഗിക്കുകയായിരുന്നു.

ജന്ദര്‍മന്ദറില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു എന്നതായിരുന്നു പ്രതിഷേധക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് പ്രതിഷേധം അക്രമാസക്തമാകുകയും സമരക്കാര്‍ ബസുകളും രണ്ടു സ്‌കൂട്ടറും കത്തിക്കുകയും ചെയ്തു. പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ ഒരു പോലീസുകാരന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈകിട്ട് പോലീസ് ക്യാമ്പസില്‍ കയറി 100 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് അനധികൃതമായിട്ടാണ് ക്യാമ്പസില്‍ കയറിയത് എന്നും അനുമതി നല്‍കിയിരുന്നില്ല എന്നുമാണ് സര്‍വകലാശാല അധികൃതരും പറയുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജീവനക്കാരെയും തല്ലിച്ചതച്ചെന്ന് സര്‍വകലാശാലാ അധികൃതര്‍ ആരോപിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ മെട്രോ ഗതാഗത സംവിധാനങ്ങളെയും ബാധിച്ചു. നഗരത്തിലെ അഞ്ചു സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. റോഡ് ഗതാഗതവും വഴി തിരിച്ചു വിട്ടിട്ടുണ്ട്. ജാമിയ മിലിയ സര്‍വകാലാശാലയിലെ പോലീസ് നടപടിയില്‍ ഇന്നലെ വിവിധ സംസ്ഥാനങ്ങളിലെ സര്‍വകലാശാല വിദ്യാര്‍ത്ഥികളും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവില്‍ ഇറങ്ങിയിരുന്നു. ഡല്‍ഹിയില്‍ ജെഎന്‍യു, ഹൈദരാബാദിലെ മൗലാനാ ആസാദ് ഉറുദു സര്‍വകലാശാലയിലും ബനാറസ് ഹിന്ദു സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്തു. ബീഹാറിലും പശ്ചിമബംഗാളിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. പൗരത്വ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.



from mangalam.com https://ift.tt/2LXrWDC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages