ഷെയ്ന്‍ നിഗം വിഷയത്തില്‍ നിലപാട് മാറ്റാതെ ഫിലിം ചേംബര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 11, 2019

ഷെയ്ന്‍ നിഗം വിഷയത്തില്‍ നിലപാട് മാറ്റാതെ ഫിലിം ചേംബര്‍

കൊച്ചി: ഷെയ്ന്‍ നിഗം വിഷയത്തില്‍ നിലപാട് മാറ്റാതെ കേരളാ ഫിലിം ചേംബര്‍. ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി കേരളാ ഫിലിം ചേംബര്‍.

ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ല. മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ന്‍ മാറ്റാമെന്നും ചേംബര്‍.

സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് നല്‍കിയ കത്ത് പിന്‍വലിക്കേണ്ടന്നും തീരുമാനം.

വിവാദ പരാമര്‍ശത്തില്‍ നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചതിനു പിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെ മാപ്പു പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം രംഗത്തുവന്നത്. തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ. വേദിയില്‍ നടത്തിയ പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് പോസ്റ്റ്.

19ന് കൊച്ചിയില്‍ ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടിവ് യോഗത്തിലെ പ്രധാന അജന്‍ഡ കരാര്‍ലംഘനം മൂലം മുടങ്ങിയ വെയില്‍, ഖുര്‍ബാനി ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചാണ്. ഷെയ്ന്‍ വിഷയത്തില്‍ ഇനിയെങ്ങനെ ചര്‍ച്ച നടത്തുമെന്ന് അറിയില്ലെന്നാണ് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ നിലപാട്. സാമൂഹിക മാധ്യമത്തിലെ മാപ്പപേക്ഷ കണക്കിലെടുക്കാനാവില്ലെന്ന നിലപാടിലാണ് 'അമ്മ' പ്രതിനിധികളും. 22-നു നടക്കുന്ന 'അമ്മ'എക്സിക്യൂട്ടിവ് യോഗത്തിലും ഷെയ്ന്‍ വിവാദം ചര്‍ച്ച ചെയ്യും.



from mangalam.com https://ift.tt/2RKghvE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages