ഉന്നാവ്: പൊള്ളലേറ്റ യുവതി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 6, 2019

ഉന്നാവ്: പൊള്ളലേറ്റ യുവതി മരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗക്കേസ് പ്രതികളുൾപ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ചു. 23 വയസ്സുള്ള യുവതി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് 11.40-ഓടെയാണ് മരിച്ചതെന്ന് ആശുപത്രിയിലെ പൊള്ളൽ, പ്ലാസ്റ്റിക് സർജറി വിഭാഗം തലവൻ ഡോ. ഷലാബ് കുമാർ പറഞ്ഞു. 90 ശതമാനം പൊള്ളലേറ്റ യുവതിയെ വെന്റിലേറ്ററിലാക്കിയിരുന്നു. പ്രത്യേക തീവ്രപരിചരണവിഭാഗം ഒരുക്കുകയും ചെയ്തിരുന്നു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. ഇവരിൽ രണ്ടുപേർ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്. എസ്.ഐ.ടി. അന്വേഷിക്കും യുവതിയെ തീകൊളുത്തിയ കേസ് അന്വേഷിക്കുന്നതിനായി ഉന്നാവ് എ.എസ്.പി. വിനോദ് പാണ്ഡെ തലവനായി അഞ്ചുപേരടങ്ങുന്ന പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) രൂപവത്കരിച്ചതായി ലഖ്നൗ ഡിവിഷണൽ കമ്മിഷണർ മുകേഷ് മേശ്രാം പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ചതിനുശേഷമാണ് എസ്.ഐ.ടി. രൂപവത്കരിച്ചതെന്നും റിപ്പോർട്ട് വൈകാതെ സർക്കാരിനു നൽകുമെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ അമ്മാവന് ഭീഷണി ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ അമ്മാവൻ ആരോപിച്ചു. ഉന്നാവിൽ കട നടത്തുന്ന ഇദ്ദേഹം വാടകവീട്ടിലാണ് താമസം. പ്രതികളുടെ ബന്ധുക്കളിലൊരാളായ ശിവം തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ഇദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. കട കത്തിക്കുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണി. യുവതിയുടെ അമ്മാവനു ഭീഷണിയുണ്ടെന്ന വിവരം ലഭിച്ചതായും അദ്ദേഹത്തിനു സുരക്ഷയൊരുക്കുന്നതിനു നടപടിയെടുക്കുകയാണെന്നും എസ്.പി. വിക്രാന്ത് വീർ പറഞ്ഞു. content highlights:unnao rape victim dies


from mathrubhumi.latestnews.rssfeed https://ift.tt/2DScZy9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages