പെൺമക്കൾക്ക് വിദ്യാഭ്യാസം നൽകാൻ പിതാവ് യാത്രചെയ്യുന്നു, ദിവസവും 12 കിലോമീറ്റർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 6, 2019

പെൺമക്കൾക്ക് വിദ്യാഭ്യാസം നൽകാൻ പിതാവ് യാത്രചെയ്യുന്നു, ദിവസവും 12 കിലോമീറ്റർ

കാബുൾ: പെൺമക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ദിവസവും 12 കിലോമീറ്റർ യാത്രചെയ്ത് അവരെ സ്കൂളിലെത്തിക്കുന്ന പിതാവാണ് ഇപ്പോൾ അഫ്ഗാനിസ്താനിലെ താരം. അഫ്ഗാനിലെ ഷരാണ സ്വദേശിയായ മിയ ഖാനെ സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കയാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പൊതുവേ വിവേചനമുള്ള രാജ്യത്ത് ദിവസേന ബൈക്കിൽ മക്കളെ സ്കൂളിലെത്തിക്കുന്ന പിതാവിനെക്കുറിച്ചുള്ള വാർത്ത അഫ്ഗാനിലെ സ്വീഡിഷ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. കമ്മിറ്റി നടത്തുന്ന നൂറാനിയ സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. താലിബാൻ അടക്കമുള്ള ഭീകരർ കുട്ടികളെ വിദ്യാലയത്തിൽ അയക്കുന്നതിനെ ശക്തമായി എതിർക്കുന്നവരാണ്. മേഖലയിൽ ഒരു വനിതാഡോക്ടർ പോലുമില്ലാത്തതിനാലാണ് മക്കളെ എന്തുവിലകൊടുത്തും പഠിപ്പിക്കാൻ തീരുമാനിച്ചതെന്ന് മിയ ഖാൻ പറയുന്നു. ''എനിക്ക് അക്ഷരാഭ്യാസമില്ല, ദിവസക്കൂലിക്കാരനാണ്. മക്കളെ പഠിപ്പിക്കണം. പെൺമക്കൾക്ക് ആൺമക്കളെപ്പോലെ വിദ്യാഭ്യാസം നൽകുക എന്നത് ഏറ്റവും വലിയ ആഗ്രഹമാണ്'' -മിയാ ഖാൻ പറയുന്നു. Father Travels 12 Km Daily To Take Daughters To School


from mathrubhumi.latestnews.rssfeed https://ift.tt/369OmJq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages