ഇടതു സര്‍ക്കാരിനെതിരേ െകെകോര്‍ത്ത് എന്‍.എസ്.എസും കത്തോലിക്കാ സഭയും ; മന്നം ജയന്തി ആഘോഷത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യാതിഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 17, 2019

ഇടതു സര്‍ക്കാരിനെതിരേ െകെകോര്‍ത്ത് എന്‍.എസ്.എസും കത്തോലിക്കാ സഭയും ; മന്നം ജയന്തി ആഘോഷത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യാതിഥി

കോട്ടയം: ഇടതു സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിക്കാന്‍ കത്തോലിക്കാ സഭയും നായര്‍ സര്‍വീസ് സൊെസെറ്റിയും കൈകോര്‍ക്കുന്നു. എന്‍. എസ്. എസിന്റെ ദീര്‍ഘകാല ആവശ്യമായ സാമ്പത്തിക സംവരണത്തെ കത്തോലിക്കാ സഭ പിന്തുണച്ചതോടെയാണ് ഒന്നിച്ചു നീങ്ങാന്‍ സാഹചര്യമൊരുങ്ങിയത്. ജനുവരി 1, 2 തീയതികളില്‍ പെരുന്നയില്‍ നടക്കുന്ന 143-ാം മന്നം ജയന്തി ആഘോഷത്തില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യാതിഥിയായി പങ്കെടുക്കും.

സാമ്പത്തിക സംവരണത്തിലെ ആശങ്കകള്‍ പരിഹരിക്കണന്നൊവശ്യപ്പെട്ട് മാര്‍ ജോസഫ് പെരുന്തോട്ടം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിച്ചിരുന്നു. സാമ്പത്തിക സംവരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച കമ്മിഷന്‍ കേന്ദ്ര മാനദണ്ഡങ്ങളെക്കാള്‍ കുറഞ്ഞ സാമ്പത്തിക പരിധികളാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

ഇതു പരിഹരിക്കണം. സാമ്പത്തിക സംവരണം കേരളത്തിലെ സംവരണേതര ക്രൈസ്തവര്‍ക്കും കൂടി പ്രയോജനപ്രദമാകുന്ന രീതിയില്‍ ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തിന് മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്യാന്‍ നിയമിച്ച കമ്മിഷനില്‍ ക്രൈസ്തവര്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതിലും സഭ അതൃപ്തി അറിയിച്ചു. സാമ്പത്തിക സംവരണ വിഷയത്തില്‍ ഇടതു സര്‍ക്കാരിനെതിരേ കടുത്ത നിലപാടാണ് എന്‍.എസ്.എസ്. സ്വീകരിച്ചിരിക്കുന്നത്.

കാര്‍ഷിക വിഷയം ഉയര്‍ത്തിക്കാട്ടി കേരളത്തിലെ കത്തോലിക്കാ സഭകള്‍ കടുത്ത സര്‍ക്കാരിനെതിരേ കടുത്ത തിഷേധത്തിലാണ്.എന്‍.എസ്.എസും ഈ പ്രശ്‌നത്തില്‍ കത്തോലിക്കാ സഭയ്‌ക്കൊപ്പമാണ്. കേരളത്തിലെ വിവിധ രൂപതകളുടെ നേതൃത്വത്തില്‍, അതത് പ്രദേശത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമരത്തിനിറങ്ങാനാണു സഭയുടെ തീരുമാനം. മലബാറിലും പാലായിലും കുട്ടനാട്ടിലും പ്രക്ഷോഭം കഴിഞ്ഞു.

പാണത്തൂര്‍ മുതല്‍ കൊട്ടിയൂര്‍ വരെ ആനമതില്‍ നിര്‍മിക്കുക, വനമൃഗശല്യത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കാര്‍ഷിക കടം എഴുതി ത്തളളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മലബാറിലെ പ്രക്ഷോഭം. റബര്‍ വിലയിടിവില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ, കുരുമുളക്, കാപ്പി, ഏലം, തേയില, തുടങ്ങിയ വിളകളുടെ വിലയിടിവ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പാലായിലെ പ്രക്ഷോഭം.



from mangalam.com https://ift.tt/2PVqT8r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages