വിഴിഞ്ഞം തുറമുഖം: കരാര്‍പ്രകാരം ആദ്യ കപ്പല്‍ അടുക്കേണ്ടിയിരുന്നത് ഇന്ന് ; ഒന്നാംഘട്ടം പൂര്‍ത്തികരണത്തിന് ഒരുവര്‍ഷം കൂടി കാത്തിരിക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 3, 2019

വിഴിഞ്ഞം തുറമുഖം: കരാര്‍പ്രകാരം ആദ്യ കപ്പല്‍ അടുക്കേണ്ടിയിരുന്നത് ഇന്ന് ; ഒന്നാംഘട്ടം പൂര്‍ത്തികരണത്തിന് ഒരുവര്‍ഷം കൂടി കാത്തിരിക്കണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തികരണത്തിന് ഒരുവര്‍ഷം കൂടി കാത്തിരിക്കണം. നിര്‍മാണ കമ്പനിയും സര്‍ക്കാരും തമ്മിലുള്ള കരാര്‍ പ്രകാരം ആദ്യഘട്ടം പൂര്‍ത്തീകരിച്ച് ആദ്യ കപ്പല്‍ അടുക്കേണ്ടിയിരുന്നത് ഇന്നായിരുന്നെങ്കിലും നിര്‍മാണം പാതിവഴിയിലാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ നിര്‍മാണം 2015 ഡിസംബര്‍ അഞ്ചിനാണു തുടങ്ങിയത്. ആദ്യഘട്ടം 2015-19 ഡിസംബറിലും രണ്ടാം ഘട്ടം 2024-27ലും മൂന്നാം ഘട്ടം 2034-37ലും പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി നിശ്ചയിച്ചിരുന്നത്.

ആയിരം ദിവസത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇനി 2020 ഡിസംബറോടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി തുറമുഖത്ത് കപ്പലടുപ്പിക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ. ഇതു സാധ്യമാകണമെങ്കില്‍ ഇനിയും ഒരു ലക്ഷം ടണ്‍ കല്ല് കൂടി വേണം. തുറമുഖത്തേക്ക് കടല്‍ വെള്ളം ഇരച്ചു കയറുന്നത് തടയുന്നതിനുള്ള പുലിമുട്ട് നിര്‍മാണത്തിനു മാത്രം 80 ലക്ഷത്തോളം ടണ്‍ കല്ലാണ് വേണ്ടത്.

െപെലിങ് പൂര്‍ത്തിയായ ബെര്‍ത്തിന്റെ നിര്‍മാണത്തിനും 10 മുതല്‍ 15 ലക്ഷം ടണ്‍ വരെ കരിങ്കല്ലും ആവശ്യമുണ്ട്. കരിങ്കല്ലിന്റെ ലഭ്യതക്കുറവാണ് പദ്ധതി െവെകാനുള്ള പ്രധാന കാരണം. കരിങ്കല്ലെടുക്കാന്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 20 പാറമടകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പാരിസ്ഥിതിക അനുമതിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം പലപ്പോഴും പാറ പൊട്ടിക്കാന്‍ സാധിച്ചില്ല. നിലവില്‍ മൂന്ന് ക്വാറികളില്‍നിന്ന് കല്ലെടുക്കാനുള്ള €ിയറന്‍സ് മാത്രമാണ് ലഭ്യമായിട്ടുള്ളത്.

പ്രകൃതി ദുരന്തങ്ങളെത്തുടര്‍ന്നു പലപ്പോഴും ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നതും തിരിച്ചടിയായി. പ്രതിദിനം 10,000 ടണ്‍ കല്ലെങ്കിലും വേണ്ട സ്ഥാനത്ത് ഇപ്പോള്‍ കഷ്ടിച്ച് 3000 ടണ്‍ മാത്രമാണ് കൊണ്ടുവരാന്‍ സാധിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തിലെ കാലതാമസം, കടല്‍ക്ഷോഭം , ഓഖി ചുഴലിക്കാറ്റ് തുടങ്ങിയവയും നിര്‍മാണത്തെ തടസപ്പെടുത്തി. ഓഖിയില്‍ തുറമുഖത്തെ പല നിര്‍മാണ പ്രവര്‍ത്തനങ്ങളും കടലെടുക്കുകയും കൂറ്റന്‍ യന്ത്രസാമഗ്രികള്‍ക്ക്‌പോലും കേടുപാടുകളുണ്ടാകുകയും ചെയ്തു. കരാര്‍ കാലാവധി 16 മാസമെങ്കിലും നീട്ടി നല്‍കണം എന്നാവശ്യപ്പെട്ടെങ്കിലും ഇത്രയും കാലാവധി നീട്ടി നല്‍കാനാകില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.

കടല്‍ വഴി ബാര്‍ജുപയോഗിച്ച് കല്ലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതോടെ കല്ലെത്തിക്കാനുള്ള കസ്റ്റംസ് നോട്ടിഫിക്കേഷന്‍ കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഇതോടെ ഇന്നുമുതല്‍ കടല്‍വഴി കൂടുതല്‍ കല്ലെത്തിക്കാനാകുമെന്നാണു പ്രതീക്ഷ.



from mangalam.com https://ift.tt/2P8z0xX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages