ദക്ഷിണേന്ത്യയിലെ ചെറുകിട സ്ഥാപനങ്ങളിലേത് കാലാവധികഴിഞ്ഞ കംപ്യൂട്ടറുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 9, 2019

ദക്ഷിണേന്ത്യയിലെ ചെറുകിട സ്ഥാപനങ്ങളിലേത് കാലാവധികഴിഞ്ഞ കംപ്യൂട്ടറുകൾ

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ 40 ശതമാനം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളും കാലാവധി കഴിഞ്ഞ കംപ്യൂട്ടറുകളാണ് ഉപയോഗിക്കുന്നതെന്ന് മൈക്രോസോഫ്റ്റിന്റെ പഠനം. 62 ശതമാനം സ്ഥാപനങ്ങൾ വിൻഡോസിന്റെ പഴയ പതിപ്പുകളാണ് ഉപയോഗിക്കുന്നത്. നാലുവർഷത്തിലധികം പഴക്കമുള്ള കംപ്യൂട്ടറുകളും ഓപ്പറേറ്റിങ് സിസ്റ്റവും ഉപയോഗിക്കുന്ന ദക്ഷിണേന്ത്യയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ഉത്പാദനക്ഷമതയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കണ്ടെത്തിയതായി മൈക്രോസോഫ്റ്റ് ഇന്ത്യ ഡിവൈസസ് ഗ്രൂപ്പ് ഡയറക്ടർ ഫർഹാന ഹഖ് പത്രസമ്മേളനത്തിൽ പറഞ്ഞു. പുതിയ കംപ്യൂട്ടറുകളുമായി താരതമ്യംചെയ്യുമ്പോൾ കാര്യക്ഷമത മാത്രമല്ല, പഴയവ സ്ഥാപനത്തിന് സുരക്ഷാ വെല്ലുവിളികളും ഐ.ടി. ഭീഷണികളും ഉയർത്തുന്നുണ്ട്. കംപ്യൂട്ടറിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതും ബിസിനസ് സമൂഹത്തെ നിലനിർത്തുന്നതുമാണ് ചെറുകിട സ്ഥാപനങ്ങളുടെ പ്രധാന വെല്ലുവിളികൾ. സർവേ നടത്തിയ 25 ശതമാനം സ്ഥാപനങ്ങളിലും കഴിഞ്ഞവർഷം സുരക്ഷാപ്രശ്നം നേരിട്ടു. പുതിയ കംപ്യൂട്ടറുകൾ സ്വീകരിച്ച 89 ശതമാനം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെയും ഐ.ടി. കാര്യക്ഷമത മെച്ചപ്പെട്ടു. തന്ത്രപരമായ കംപ്യൂട്ടർ പുതുക്കൽ നയമില്ലാത്തത് ദീർഘകാല പ്രവർത്തനത്തിൽ തിരിച്ചടികളുണ്ടാക്കും. ദക്ഷിണേന്ത്യയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പുതിയ കംപ്യൂട്ടറുകളെക്കാൾ നാലുമടങ്ങെങ്കിലും പഴയവയുടെ അറ്റകുറ്റപ്പണിക്ക് വേണ്ടിവരുന്നു. ഇത് ഏറ്റവും കുറഞ്ഞത് 96 മണിക്കൂർ മൂല്യംവരുന്ന ഉത്പാദന നഷ്ടമുണ്ടാക്കുന്നു. 2020 ജനുവരി 14 വരെ മാത്രമേ വിൻഡോസ് ഏഴിന് മൈക്രോസോഫ്റ്റിന്റെ പിന്തുണ ലഭിക്കുകയുള്ളൂവെന്നും ഫർഹാന ഹഖ് പറഞ്ഞു. Content Highlights:Outdated computers at small firms in South India


from mathrubhumi.latestnews.rssfeed https://ift.tt/2E0NH11
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages