പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം; ഉത്തര്‍പ്രദേശില്‍ മരണം പത്തായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 20, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം; ഉത്തര്‍പ്രദേശില്‍ മരണം പത്തായി

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങളിലുണ്ടായ സംഘർഷത്തെ തുടർന്ന്ഉത്തർപ്രദേശിലെ മരിച്ചവരുടെ എണ്ണം പത്തായി. ഫിറോസാബാദ്, മീററ്റ്, സംഭാൽ, ബിജ്നോർ എന്നിവിടങ്ങളിലുണ്ടായ സംഘർഷത്തിലാണ് മരണങ്ങളുണ്ടായത്. പൗരത്വനിയമഭേദഗതിയിൽ പ്രതിഷേധമാരംഭിച്ചശേഷം അസം, യു.പി., കർണാടകം എന്നിവിടങ്ങളിലായി ഇതുവരെ മൊത്തം 16 പേർ സംഘർഷത്തിൽ മരിച്ചു. അതേസമയം, മരിച്ചവരാരും പോലീസ് വെടിവെപ്പിലല്ല മരിച്ചതെന്ന് ഉത്തർപ്രദേശ് ഡിജിപി ഒ.പി. സിങ് പറഞ്ഞു. ഒരു തവണ പോലും പോലീസ് വെടിയുതിർത്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫിറോസാബാദിൽ വെടിവെപ്പിലാണ് ഒരാൾ മരിച്ചത്. മീററ്റിലും സംഭാലിലും ഓരോരുത്തരും ബിജ്നോറിൽ രണ്ടുപേരും മരിച്ചു. കാൺപുരിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 50 പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. ലഖ്നൗവിൽ മൂവായിരത്തോളംപേരെ അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ മരണങ്ങളൊന്നും വെടിയേറ്റല്ലെന്ന് സംസ്ഥാന ഡി.ജി.പി. പറഞ്ഞു. പ്രശ്നബാധിതപ്രദേശങ്ങളിൽ പ്രത്യേകസേനകളെ വിന്യസിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ 50 ജില്ലകളിലും ഗുജറാത്തിലും ഈ മാസം അവസാനംവരെ 144 പ്രഖ്യാപിച്ചു. Content Highlights:10 Dead In Violence Across Uttar Pradesh During Citizenship Act Protests


from mathrubhumi.latestnews.rssfeed https://ift.tt/36OEKnM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages