വെള്ളം ചോദിച്ചെത്തി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 6, 2019

വെള്ളം ചോദിച്ചെത്തി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂള്‍ വിട്ടുവന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെയാണ് സംഭവം നടക്കുന്നത്. പ്രതി വെള്ളം ചോദിച്ച് വീട്ടില്‍ എത്തുകയും പെണ്‍കുട്ടി വെള്ളം എടുക്കാന്‍ അകത്തേക്ക് പോയപ്പോള്‍ ഇയാള്‍ അതിക്രമിച്ച് കയറുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.

സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയ പെണ്‍കുട്ടിക്ക് പിന്നാലെ പ്രതിയും എത്തുകയായിരുന്നു. പെണ്‍കുട്ടി മാത്രമായിരുന്നു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിക്ക് പിന്നാലെ എത്തിയ യുവാവ് ആദ്യം വെള്ളം ചോദിക്കുകയും പിന്നീട് വീടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഉടന്‍ തന്നെ കുട്ടി മാതാപിതാക്കളെ ഫോണ്‍ വിളിക്കുകയും കാര്യം പറയുകയുമായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ എത്തി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.



from mangalam.com https://ift.tt/2Lw42Pr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages