ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതരേ പ്രതിഷേധിച്ചവരോട് മീററ്റ് എസ്പി പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞ സംഭവത്തില്‍ വിവാദം കത്തുന്നു. സംഭവത്തില്‍ ബിജെപിയ്ക്കുള്ളില്‍ നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയരുന്നത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആശങ്കപ്പെടുത്തുന്നുണ്ട്. പരാമര്‍ശം നടത്തിയ മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിംഗിനെതിരേ ശക്തമായ വിമര്‍ശനവുമായി ബിജെപിയിലെ ന്യൂനപക്ഷ കാര്യമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്‌വി രംഗത്ത് വന്നു.
പോലീസുകാരന്റെ പ്രസ്താവന അസ്വീകാര്യമാണെന്ന് തുറന്നടിച്ച നഖ്‌വി ഇക്കാര്യം പരിശോധിച്ച് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നടപടികള്‍ ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും പറഞ്ഞു. ശനിയാഴ്ച എസ്പിയുടെ പ്രവൃത്തി വലിയ വിവാദം ഉയര്‍ത്തിയതിന് പിന്നാലെ മുംബൈയിലെ വാര്‍ത്താസമ്മേളനത്തില്‍ ഇയാളെ വിമര്‍ശിച്ച് ആദ്യം വന്നതും നഖ്‌വി ആയിരുന്നു. ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും മൂന്‍ കേന്ദ്രമന്ത്രി ഉമാഭാരതിയും ഉദ്യോഗസ്ഥനെ പിന്തുണച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് നഖ്‌വി രംഗത്ത് വന്നിരിക്കുന്നത്.
സംഭവം സാമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ച ഉയര്‍ത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം വര്‍ഗ്ഗീയവിഷം പുരട്ടിയിരിക്കുകയാണെന്നതിന്റെ തെളിവാണ് എസ്പിയെന്നാണ് പ്രിയങ്കാഗാന്ധി ആരോപിച്ചത്. എസ്പിയെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് മായാവതിയും പറഞ്ഞു. മീററ്റില്‍ ഡിസംബര്‍ 20 നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വിവാദം കത്തിയത്്. പ്രതിഷേധം നടത്തുകയായിരുന്നു മുസ്‌ളീങ്ങളോട് നിങ്ങള്‍ക്ക് ഇവിടെ ഭാവിയില്ല. പാകിസ്താനിലേക്ക് പോകാന്‍ എസ്പി പറയുകയായിരുന്നു. എല്ലാവരേയും ഇല്ലാതാക്കുമെന്ന ഭീഷണിയും മുഴക്കി. അതേസമയം എസ്പിയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട നഖ്‌വി പക്ഷേ അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും പറഞ്ഞു. അക്രമം ജനങ്ങള്‍ക്ക് എതിരേ ആയാലും പോലീസിന് എതിരേ ആയാലും പ്രോത്സാഹിപ്പിക്കാനാകില്ല. എന്നാല്‍ എസ്പിയുടെത് പോലെയുള്ള നടപടി അംഗീകരിക്കാനുമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിഷേധക്കാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ മീററ്റിലെ എസ്പിയെയും കുറ്റം പറയാനാകില്ലെന്നാണ് യുപി ഉപമുഖ്യമന്ത്രി മൗര്യ പറഞ്ഞത്. ഉമാഭാരതിയും പിന്തുണയുമായി വന്നു. പ്രതിഷേധക്കാര്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് അക്രമം അഴിച്ചുവിടുകയും പോലീസിന് നേരെ കല്ലേറ് നടത്തുമ്പോഴും ഇത് സാധാരണമാണെന്നാണ് ഉമാഭാരതി പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന ഇത്തരം വാക്കുകള്‍ ഒരാള്‍ക്ക് നേരെ പ്രയോഗിക്കാന്‍ അനുവദിക്കുന്നില്ല എന്നും ഭരണഘടന അനുസരിച്ച് ഒരു സുപ്രധാന പദവിയില്‍ ഇരിക്കുന്നയാള്‍ ഈ രീതിയിലുള്ള ഭാഷകള്‍ പ്രയോഗിക്കരുത്. ഭരണഘടനാ പ്രതിജ്ഞയെല്ലാം കാറ്റില്‍ പറത്തിയുള്ള ഉദ്യോഗസ്ഥന്റെ പെരുമാറ്റം ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ വിഷം പുരട്ടിയിരിക്കുന്നത് എങ്ങിനെയാണെന്ന് വ്യക്തമാക്കിത്തരികയാണെന്ന് പ്രിയങ്കാഗാന്ധി കുറിച്ചു.
from mangalam.com https://ift.tt/2QsXnHe
via IFTTT
No comments:
Post a Comment