മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം ഇന്ന് ; അജിത് പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 29, 2019

മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം ഇന്ന് ; അജിത് പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും

മുംബൈ: മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോള്‍ മന്ത്രിസഭാ വികസനവുമായി മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാര്‍. ശിവസേനം എന്‍സിപി എന്നിവര്‍ക്ക് 13 വീതവും കോണ്‍ഗ്രസിന് പത്തും മന്ത്രിസ്ഥാനങ്ങള്‍ നല്‍കിയേക്കും. എന്‍സിപി നേതാവ് അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും കൊടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒരുമിച്ചുള്ള മഹാവികാസ് അഘാഡി സഖ്യത്തില്‍ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും തര്‍ക്കങ്ങളും മൂലമാണ് മന്ത്രിസഭാ വികസനം ഇത്രയും നീണ്ടത്. കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാത്ത്, നിതിന്‍ റൗത്ത്, സേനയുടെ സുഭാഷ് ദേശായി, ഏകനാഥ് ഷിന്‍ഡേ, എന്‍സിപിയുടെ ഛഗന്‍ ഭുജ്ബാല്‍, ജയന്ത് പാട്ടീല്‍ എന്നിവര്‍ നേരത്തേ മുഖ്യമന്ത്രിക്കൊപ്പം സ്ഥാനമേറ്റിരുന്നു. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ അജിത് പവാര്‍ ഉള്‍പ്പെടെ 35 പേരാണ് അധികാരമേല്‍ക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്നും മുന്‍ മുഖമന്ത്രി അശോക് ചവാന്‍, അമിത് ദേശ്മുഖ്, യശോമതി ഠാക്കൂര്‍, സുനില്‍ കേദാര്‍, വിജയ് വഡേറ്റിവാര്‍ എന്നിവര്‍ക്കാണ് സാധ്യത. എന്‍സിപിയില്‍ നിന്നും നവാബ് മാലിക്, ജിതേന്ദ്ര ആവ്ഹാദ്, ദിലീപ് വല്‍സേ പാട്ടീല്‍, ധനജ്ഞയ് മുണ്ടേ, അനില്‍ ദേശ്മുഖ് എന്നിവരും ശിവസേനയുടെ ദിവാകര്‍ റാവോട്ടേയും രാംദാസ് കാദമും ഉള്‍പ്പെട്ടേക്കും. മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന് നിര്‍ണ്ണായകമായ സ്ഥാനം കിട്ടിയേക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.



from mangalam.com https://ift.tt/2ZyDbaY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages