വാടക ഹെലികോപ്റ്റർ: പേര് മാവോവാദി വേട്ട, ലക്ഷ്യം വി.ഐ.പി.കളുടെ സഞ്ചാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 2, 2019

വാടക ഹെലികോപ്റ്റർ: പേര് മാവോവാദി വേട്ട, ലക്ഷ്യം വി.ഐ.പി.കളുടെ സഞ്ചാരം

തിരുവനന്തപുരം: സംസ്ഥാനം ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനൊരുങ്ങുന്നത് പ്രധാനമായും വിശിഷ്ടവ്യക്തികളുടെ യാത്രയ്ക്കെന്ന് സൂചന. വടക്കൻ ജില്ലകളിൽ ഇടതു തീവ്രസംഘടനകളുടെ പ്രവർത്തനം വർധിക്കുന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വാടകയ്ക്കെടുക്കുന്നത്. എന്നാൽ, ഇത്തരം ഓപ്പറേഷനുകൾക്ക് സാധാരണ യാത്രാ ഹെലികോപ്റ്റർ പര്യാപ്തമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിദുരന്തങ്ങൾക്ക് പിന്നാലെ ഹെലികോപ്റ്ററിൽ സഞ്ചരിച്ച് സംഭവസ്ഥലം സന്ദർശിക്കുന്നതുപോലെയുള്ള നിരീക്ഷണത്തിനുമാത്രമേ ഇത്തരം ഹെലികോപ്റ്ററുകൾ ഉപയോഗിക്കാനാവൂ. വാടകയ്ക്കെടുക്കുന്നത് എയർബസ് ഹെലികോപ്റ്റേഴ്സ് നിർമിച്ച പൊതുമേഖലാ സ്ഥാപനമായ പവൻ ഹംസിന്റെ ഉടമസ്ഥതയിലുള്ള എ.എസ്. 365 ഡൗഫിൻ എൻ 3. 10പേർക്ക് യാത്രചെയ്യാം. 20 മണിക്കൂറിന് വാടക-1,44,60,000രൂപ.അധിക സമയത്തിന്-67,926 രൂപ (ഒരു മണിക്കൂറിന്).(പൈലറ്റ്, ഇന്ധനം, സാങ്കേതിക വിദഗ്ധർ, അറ്റകുറ്റപ്പണി എന്നിവ ഉൾപ്പെടെ) സാങ്കേതിക വിവരങ്ങൾ എൻജിൻ ടർബോമെക്ക ആരിയൽ 2-സി ഇരിപ്പിടശേഷി 10 (എട്ട് യാത്രക്കാർ 2 ജീവനക്കാർ) ഭാരം 4300 കിലോഗ്രാം ഇന്ധനം 897 കെ.ജി. കൂടിയവേഗം 427 നോട്ടിക്കൽ മൈൽ സവിശേഷത- കാലാവസ്ഥാ റഡാർ, റേഡിയോ നാവിഗേഷൻ, ഡ്യുവൽ മോഡ് ട്രാൻസ്പോണ്ടർ, ജി.പി.എസ്., എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ, എച്ച്.യു.എം.എസ്. പവൻ ഹംസ് നിർദേശിച്ച മറ്റു മോഡലുകൾ സികോർസ്കി എസ് 76 സി പ്ലസ് പ്ലസ്, 14 പേർക്ക് യാത്രചെയ്യാം. എ.എൽ.എച്ച്. ധ്രുവ്. 16 പേർക്ക് യാത്രചെയ്യാം. ഉദ്ദേശ്യം വിശിഷ്ട വ്യക്തികളുടെ സഞ്ചാരം, സുരക്ഷാപ്രവർത്തനങ്ങൾ വാഹനങ്ങളെ ട്രാക്ക് ചെയ്യൽ, വാഹനങ്ങളുടെയോ നുഴഞ്ഞുകയറ്റക്കാരുടെയോ നീക്കങ്ങൾ അറിയൽ നക്സൽ വിരുദ്ധപ്രവർത്തനങ്ങൾ നടക്കുന്നിടത്തേക്ക് കമാൻഡോകളെയും ട്രൂപ്പുകളെയും എത്തിക്കൽ തീരനിരീക്ഷണം ഉൾപ്പെടെ സുരക്ഷാ പ്രവർത്തനങ്ങൾ വെള്ളപ്പൊക്കം ഉൾപ്പെടെ പ്രകൃതിദുരന്ത സമയത്തെ രക്ഷാപ്രവർത്തനം അടിയന്തരഘട്ടങ്ങളിലെ ഒഴിപ്പിക്കൽ അതിസുരക്ഷവേണ്ട ജയിൽപ്പുള്ളികളെ കൊണ്ടുപോകുന്നതിന് പ്രയോജനപ്പെടുന്നത് ലാൻഡുചെയ്ത് ഒഴിപ്പിക്കൽ രക്ഷാപ്രവർത്തനങ്ങൾ രാത്രികാല പോലീസ് പട്രോളിങ് മാവോവാദിവേട്ടയ്ക്കുവേണ്ട കുറഞ്ഞ സാങ്കേതികത വനത്തിനുള്ളിലെ മാവോവാദിസംഘങ്ങളുടെ നീക്കങ്ങൾ തിരിച്ചറിയാനുള്ള സിന്തറ്റിക് അപാർച്ചർ റഡാർ അടിയന്തരഘട്ടങ്ങളിൽ ഹോവർ ചെയ്ത് (ആകാശത്ത് നിലയുറപ്പിച്ച്) രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനും റോപ്പുവഴി ആളെ കയറ്റുന്നതിനും അനുയോജ്യമായ സംവിധാനങ്ങൾ. ഈ പ്രവർത്തനങ്ങൾക്ക് ഹെലികോപ്റ്റർ പറപ്പിക്കുന്നവർക്കും വൈദഗ്ധ്യം ആവശ്യമാണ്. വിവാദങ്ങൾ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ഒരുയാത്രയാണ് വിവാദങ്ങളിൽ മുമ്പിൽ. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഒരു പാർട്ടി പരിപാടിക്കായി ഡൽഹിയിലെത്തി. അതിനിടയിലാണ് അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ ചോറൂണിന് കോഴിക്കോട്ട് എത്തേണ്ടിയിരുന്നത്. ഇതിനായി കൊച്ചിയിലെത്തിയ അദ്ദേഹം നേവിയുടെ വിമാനം ഉപയോഗപ്പെടുത്തി. കൊച്ചിയിൽനിന്ന് നേവി വിമാനത്തിൽ കയറുന്നതിനിടെ ഒപ്പം ഉണ്ടായിരുന്നവരിൽ ഒരാളെയും കൂട്ടി. അത് പിന്നീട് വൻ വിവാദങ്ങൾക്ക് വഴിവെച്ചു. അദ്ദേഹത്തോടൊപ്പം വിമാനത്തിൽ കയറിയത് ആരാണെന്ന ചോദ്യത്തിന് പിന്നീടദ്ദേഹം നൽകിയ മറുപടി 'ഓ അതു നമ്മുടെ മാളാക്കാരൻ പാവം പയ്യൻ' എന്നായിരുന്നു. കഴിഞ്ഞ സർക്കാരിന്റെകാലത്ത് എയർ ആംബുലൻസിനായി സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതിനായി രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷനുമായി കരാറും ഒപ്പിട്ടു. എന്നാൽ, സർക്കാരിന്റെ സാമ്പത്തികബാധ്യത വർധിക്കുമെന്ന കാരണത്താൽ ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ അത് വേണ്ടെന്നുവെക്കുകയും ചെയ്തു. content highlights:states decision to hire helicopter aims for vip journeys, suggests reports


from mathrubhumi.latestnews.rssfeed https://ift.tt/2OGHc9I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages