ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി വദ്രയുടെ നിഴലിനെ പോലും യുപി സര്‍ക്കാരിന് ഭയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി. അതിനാലാണ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുന്നതില്‍ നിന്നും ജനങ്ങളുമായി ഇടപഴകുന്നതില്‍ നിന്നും വിലക്കുന്നതെന്നും ആധിര്‍ ചൗധരി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റിലായവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ലക്‌നൗ പോലീസ് തടഞ്ഞത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി പ്രിയങ്ക സ്‌കൂട്ടറിലും നടന്നുമാണ് ലക്ഷ്യത്തിലെത്തിയത്.
പ്രിയങ്ക ഗാന്ധിയുടെ നിഴലിനെപ്പോലും യുപി സര്‍ക്കാരിന് ഭയമാണ്. അതിനാല്‍ അവര്‍ യുപിയിലേയ്ക്ക് വരുന്നതു പോലും അവര്‍ ഇഷ്ടപ്പെടുന്നില്ല, ഒപ്പം കര്‍ഷകരും, തൊഴിലാളികളും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള ആളുകളുമായി ഇടപഴകുന്നതില്‍ നിന്നും പ്രിയങ്കയെ ഭരണകൂടം വിലക്കുന്നതെന്നും ആധിര്‍ ചൗധരി പ്രതികരിച്ചു. പ്രിയങ്ക ഗാന്ധി നേരിട്ട അപമാനത്തിനെതിരെ സ്ത്രീകള്‍ ശക്തമായി ശബ്ദമുയര്‍ത്തണമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
കാറില്‍ വരുന്നതിനിടെയാണ് ലക്‌നൗ പോലീസ് പ്രിയങ്കയെ വഴിയില്‍ തടഞ്ഞത്. മുന്‍ ഐപിഎസ് ഓഫീസര്‍ എസ്.ആര്‍.ദാരാപുരിയുടെയും മറ്റും കുടുംബത്തെ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രിയങ്കയെ തടഞ്ഞത്. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറി എത്തിയാണ് പ്രിയങ്ക അറസ്റ്റിലായവരുടെ വീടുകളില്‍ എത്തിയത്.
എന്തിനാണ് പോലീസ് തടഞ്ഞതെന്ന് അറിയില്ലെന്നും, തന്നെ തടയാന്‍ ഒരു കാരണവുമില്ലെന്നും, തന്നെ പോലീസ് കൈയേറ്റം ചെയ്‌തെന്നും പ്രിയങ്ക പറഞ്ഞു. പിന്നാലെ പ്രിയങ്ക ഗാന്ധി കാറില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറി ദാരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തുന്നത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ്.ആര്‍. ദാരാപുരി ജയിലാണുള്ളത്. ക്യാന്‍സര്‍ രോഗബാധിതനാണ് ദാരാപുരി. ദാരാപുരിക്കൊപ്പം അറസ്റ്റിലായ അധ്യാപികയും ആക്ടിവിസ്റ്റുമായ സദാഫ് ജാഫറിന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക സന്ദര്‍ശിച്ചു.
from mangalam.com https://ift.tt/3672SSE
via IFTTT
No comments:
Post a Comment