തിരുവനന്തപുരം: പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന് ഈ മാസം 31 ന് അടിയന്തര നിയമസഭാ സമ്മേളനം ചേരും.ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ ഞായറാഴ്ച മൂന്നു മണിക്ക് പ്രത്യേക മന്ത്രിസഭായോഗം ചേരും.
പട്ടികജാതി-പട്ടികവര്‍ഗ സംവരണം പത്തു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന് സംസ്ഥാനങ്ങളുടെ കൂടി അനുമതി ആവശ്യമാണെന്നിരിക്കെയാണ് അടിയന്തര സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. സംവരണ വിഷയത്തില്‍ ജനുവരി പത്തിന് മുമ്പായി തീരുമാനമെടുക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.
അടിയന്തര നിയമസഭാസമ്മേളനം വിളിക്കുന്നതിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയവും ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
from mangalam.com https://ift.tt/366Jl4D
via IFTTT
No comments:
Post a Comment