പുതുക്കാട്: വരന്തരപ്പിള്ളി സ്വദേശിയായ യുവാവിനൊപ്പം ഇറങ്ങിപ്പോയ യുവതിയെ പിതാവും സഹോദരനുംചേര്‍ന്നു മാനസികാരോഗ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചെന്നു പരാതി. പെരിന്തല്‍മണ്ണ സ്വദേശിയായ യുവതിയെയാണ് ഒരു മാസം മാനസികാരോഗ്യ കേന്ദ്രത്തിലെ തടവറയില്‍ പാര്‍പ്പിച്ചത്. യുവാവ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്നു കൂത്താട്ടുകുളത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് യുവതിയെ പെരിന്തല്‍മണ്ണ പോലീസ് മോചിപ്പിച്ചു.
ഏഴുവര്‍ഷത്തെ പ്രണയത്തെത്തുടര്‍ന്നു സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിനു കോടാലി രജിസ്റ്റര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതിനിടെയാണ് യുവതിയെ പിതാവും സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്നു വിളിച്ചുകൊണ്ടു പോയത്. ആറുമാസത്തിനുള്ളില്‍ വിവാഹം നടത്താമെന്നു പറഞ്ഞാണു യുവതിയെ കൂട്ടിക്കൊണ്ടുപോയതെന്നു യുവാവ് പറഞ്ഞു. പിന്നീട് യുവതിയുമായി സംസാരിക്കാനോ കാണാനോ അനുവാദം തന്നില്ല. നവംബര്‍ നാലിന് രാത്രി യുവതിയെ മയക്കിക്കിടത്തി മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ വീട്ടുകാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മാനസികാരോഗ്യകേന്ദ്രത്തില്‍ കണ്ടെത്തിയത്.
തങ്ങളുടെ കുടുംബത്തിന് ചേരാത്ത തരത്തിലുള്ള ബന്ധം ഉപേക്ഷിക്കണമെന്നായിരുന്നു യുവതിയുടെ പിതാവിന്റെ ആവശ്യം. മാനസികാരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത തന്നെ രണ്ട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ആവശ്യമില്ലാത്ത മരുന്നുകളും ഇഞ്ചക്ഷനും നല്‍കി പീഡിപ്പിച്ചതായി യുവതി പോലീസിന് മൊഴി നല്‍കി. യുവതിയുടെ മൊഴിയില്‍ പിതാവിനും സഹോദരനും ഒരു ബന്ധുവിനുമെതിരേ പോലീസ് കേസെടുത്തു. യുവതിക്ക് യുവാവിനൊപ്പം താമസിക്കാനും തുടര്‍ അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. യുവതിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ച് ചികിത്സിച്ച മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി നിര്‍ദേശമുണ്ട്.
from mangalam.com https://ift.tt/36drVmv
via IFTTT
No comments:
Post a Comment