മോദി തട്ടിവീണ അടല്‍ ഘട്ടിലെ പടവുകള്‍ പൊളിച്ചുപണിയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 18, 2019

മോദി തട്ടിവീണ അടല്‍ ഘട്ടിലെ പടവുകള്‍ പൊളിച്ചുപണിയുന്നു

കാർൺപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിവീഴാനിടയാക്കിയ പടവുകൾ പൊളിച്ചുപണിയുന്നു. ഉത്തർപ്രദേശിലെ കാൺപുരിലുള്ള അടൽ ഘട്ടിലെ പടവുകളാണ് പൊളിച്ചുപണിയാൻ തീരുമാനിച്ചത്. പടവുകൾ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി വീഴുതന്നതിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുനർനിർമിക്കാൻ തീരുമാനിച്ചത്. പടവുകളിൽ ഒന്നിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉയരത്തിൽ വ്യത്യാസമുണ്ട്. ഇതാണ് പ്രധാനമന്ത്രി വീഴുന്നതിന് ഇടയാക്കിയത്. നിരവധി പേർ ഈ പടവിന്റെ നിർമാണ പിഴവ് മൂലം നേരത്തെയും വീണിരുന്നു. ഈ പടവ് പൊളിച്ചുമാറ്റി, മറ്റുള്ളവയ്ക്കുസമാനമായ രീതിയിൽ പുനർനിർമിക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ സുധീർ എം. ബോബ്ഡെ പറഞ്ഞു. അടൽ ഘട്ടിലെ ബോട്ട് ക്ലബ്ബിലേയ്ക്കുള്ള വഴിയിലാണ് ഈ പടവുകളുള്ളത്. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് ആണ് അടൽ ഘട്ട് പദ്ധതി നടപ്പാക്കിയത്. പടവുകൾ, ശ്മശാനം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണ് ഇത്. എല്ലാ പടവുകൾക്കും ഒരേ ഉയരംവരുന്ന രീതിയിൽ എത്രയും പെട്ടെന്ന് പടവുകൾ പൊളിച്ചുപണിയാൻ നിർമാതാക്കളോട് നിർദേശിക്കുമെന്ന് ബോബ്ഡെ വ്യക്തമാക്കി. പടവുകൾക്കിടയിൽ ഇരിക്കുന്നതിനും ആരതി നടത്തുന്നതിനും അൽപം സ്ഥലം ലഭ്യമാക്കണമെന്ന് ചില ഭക്തരുടെ ആവശ്യപ്രകാരമാണ്. പടവുകളിൽ ഒന്ന് വ്യത്യസ്തമായ ഉയരത്തിൽ നിർമിച്ചതെന്ന് നിർമാണ കമ്പനി വ്യക്തമാക്കുന്നു. ആവശ്യമെങ്കിൽ പടവുകൾ പൊളിച്ച് പുതിയത് നിർമിക്കാൻ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നമാമി ഗംഗ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോഴാണ് മോദി അടൽ ഘട്ടിലെ പടവുകളിൽ തട്ടിവീണത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം അപകടം സംഭവിച്ചില്ല. മോദിയുടെ വീഴ്ച മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. PM #Modi falls down the stairs in at Atal ghat in U.Ps Kanpur. He fell down on the stairs of #AtalGhat after he returned to the shore after taking a boat ride scheduled to inspect the cleanliness of the river #Ganga under the #NamamiGange Project. pic.twitter.com/UjvqVn6DYi — Sunil kumar (@TweetsOfSunil) December 14, 2019 Content Highlights:Atal ghat stairs to be repaired after PM Narendra Modi tripped


from mathrubhumi.latestnews.rssfeed https://ift.tt/38VfDkP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages